സരിതയെ മൊത്തം പെന്‍ഡ്രൈവിലാക്കി തിരുവഞ്ചൂര്‍

വേലി തന്നെ വിളവുതിന്നാല്‍ എങ്ങിനെ ഇരിക്കും, അതാണ് ഇപ്പോള്‍ സോളാര്‍ കേസിലെ സ്ഥിതി. സോളാര്‍ തട്ടിപ്പ് കേസിലെ മുഴുവന്‍ വിവരങ്ങളുമടങ്ങിയ പെന്‍ഡ്രൈവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്ന് മൊഴി. മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനാണ് സോളാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന് മുന്‍പാകെ മൊഴി നല്‍കിയത്.

മാധ്യമപ്രവര്‍ത്തകരില്‍നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നുമാണ് ഈ വിവരം താന്‍ അറിഞ്ഞതെന്നും വേണു മൊഴി നല്‍കി. ചാനല്‍ ചര്‍ച്ചയിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. പെന്‍ഡ്രൈവ് പുറത്തായാല്‍ പുതുപ്പള്ളിക്കാരന്‍ ബുദ്ധിമുട്ടിലാകുമെന്നു പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിലാക്കുന്ന വിവരങ്ങളാണ് അതിലുള്ളതെന്നും പറഞ്ഞിരുന്നു. ഇത് കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും വേണു പറഞ്ഞു.

Loading...

സോളാര്‍ കേസിലെ പ്രതിയായ മണിലാലിനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടതിന്റെ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ചു. മുഖ്യമന്ത്രി മണിലാലിന്റെ സഹോദരന്‍ റിജേഷുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് നല്‍കിയത്. മണിലാലിനെ ജാമ്യത്തിലിറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നെന്നു വെളിവാക്കുന്നതാണ് ശബ്ദരേഖ. സോളാര്‍ കമ്പനിക്കായി കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇടപാടുകാരനായ ബാബു രാജ് എന്നിവര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍ഹെഡില്‍ നല്‍കിയ കത്തിന്റെ കോപ്പിയും ശ്രീരാമകൃക്ണന്‍ ഹാജരാക്കി