പാറമടയിലേ കാർ അപകടം; ദുരൂഹതകൾ; പാറമടയിൽ കാർ വീണത് എങ്ങിനെ?

Loading...

തൊടുപുഴ: തൊടുപുഴ സ്വദേശികളായ വിജുവിന്റേയും കുടുംബത്തിന്റേയും ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത. ദേശീയ പാതയില്‍ നിന്ന് വലതുഭാഗത്തെ പാലച്ചുവട് എന്‍എസ്എസ് ചെറുറോഡിലേക്ക് ഏതാനും മീറ്ററുകള്‍ പോയ ശേഷം ഇരുമ്പ് വേലി തകര്‍ത്ത് കാര്‍ പാറമടയിലേക്ക് മറിയുകയായിരുന്നു.

വലിയ റോഡിലൂടെ ഓടി വന്നിരുന്ന കാർ എന്തിനായിരുന്നു പാരമടയിലേക്കുള്ള ഇടവഴിയിലേക്ക് പോയതെന്ന് സംശയം നിലനില്ക്കുന്നു. വിജുവിന്‌ ഈ വഴിയിലേക്ക് കാർ ഒടിക്കേണ്ട കാര്യമില്ല. ഇരുട്ടായതിനാൽ ഈ ഇടവഴി കാണുവാൻ ആകില്ല്. കാർ മെയിൻ റോഡിലൂടെ ഓടിച്ചുവരുമ്പോൾ രാത്രികാലത്ത് ഈ ഇടവഴി കാണില്ല. വളവും ഇവിടെയുണ്ട്. മെയിൻ റോഡിലൂടെ വന്ന വിജുവിന്റെ കാർ മനപൂർവ്വം പാറമടയിലേക്കുള്ള വഴിയിൽ ഓടിച്ചു കയറ്റിയതാവണം. അദ്ദേഹത്തേ അറിയാവുന്നവർ ഒരിക്കലും ആത്മഹത്യ ആണെന്നു പറയുന്നില്ല.അപകടമുണ്ടായ സ്ഥലത്തേക്ക് സാധാരണഗതിയില്‍ വണ്ടികള്‍ പോകേണ്ട കാര്യമില്ല. രാത്രിയില്‍ വരുന്നവര്‍ പാലച്ചുവട് – എന്‍.എസ്.എസ്. റോഡ് എന്ന് പേരുള്ള ഈ വഴി കാണുകപോലുമില്ല. എറണാകുളത്തേക്ക് പതിവായി യാത്ര പോകുന്നയാളാണ് വിജു. അതിനാല്‍ വഴിതെറ്റാനുള്ള സാധ്യത കുറവാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെങ്കില്‍ പാറമടയിലേക്കുള്ള ചെറിയ വഴിയിലേക്ക് ഇറങ്ങേണ്ടതുമില്ല. ബ്രേക്ക് പോയതാണെങ്കില്‍ വാഹനം ഇടിച്ചുനിര്‍ത്താന്‍ റോഡിനരികില്‍ തന്നെ ക്രാഷ് ബാരിയേഴ്‌സുമുണ്ട്. അത്തരമൊരു അപകടത്തിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തില്ല.

Loading...

വിജുവിനെ മറ്റാരേലും ഈ വഴിയിലേക്ക് രാത്രി കൂട്ടികൊണ്ടുപോയതാകാനുള്ള സാധ്യതയുണ്ട്. മുൻപിൻ ഒരു പക്ഷേ മറ്റ് വാഹനം ഉണ്ടായെന്നും ഇരിക്കാം. മുമ്പിലുള്ള വാഹനത്തിലുവർ കൂട്ടിക്കൊണ്ടുപോയ വഴിയിലൂടെ കാർ ഓടിക്കുകയും പിന്നീട് പെട്ടെന്നുള്ള അക്രമണവും ആകാനുള്ള സാധ്യത കാണുന്നു. അക്രമണത്തിൽ നിന്നും രക്ഷപെടാൻ ഇടുങ്ങിയ വഴിയിലൂടെ കാർ തിരിച്ചു പോകാൻ ശ്രമിക്കുകയോ മറ്റോ ചെയ്തപ്പോൾ പാറമടയിലേക്ക് വീണതാകാനുള്ള സാധ്യതയും കാണുന്നു. കാർ മറിഞ്ഞ സ്ഥലത്ത് ഒന്നിലധികം ടയർ പാടുകൾ കാണുന്നുണ്ട്. ഇത് കാർ തിരിക്കുകയോ, സൈഡിലേക്ക് വെട്ടിക്കുകയോ മറ്റോ ചെയ്തതാകാനുള്ള സാധ്യതയാണ്‌ കാണിക്കുന്നത്. വിജുവിനേ പാതിരാത്രിയിൽ കുടുംബ സമേതം പാറമടയിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ല. കൂരിരുട്ടില്‍ തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടമുണ്ടായതാവാമെന്നാണ് ആദ്യ വിലയിരുത്തല്‍. ടാറ്റ സഫാരി വാഹനമായിരുന്നു. ഒരു വണ്ടിക്ക് കഷ്ടിച്ച് തിരിക്കാനുള്ള സ്ഥലമേ ഈ റോഡിലുള്ളൂ. ഇരുട്ടില്‍, വലിപ്പമുള്ള വണ്ടി തിരിച്ചപ്പോള്‍ കമ്പിവേലി തകര്‍ത്ത് പാറമടയിലെ വെള്ളത്തിലേക്ക് വീണതാവാം. റിവേഴ്‌സ് എന്നു കരുതി ഫസ്റ്റ് ഗിയറിലിട്ട് വണ്ടിയെടുത്തതുമാവാം.