അമേരിക്കയിലെ സംഗീത ലോകത്തെ ഇളക്കി മറിച്ച്‌ ‘ ദിസ് ഈസ് അമേരിക്ക ‘

അമേരിക്കയില്‍ തരംഗമായി ഡോണാള്‍ഡ് ഗ്ലോവര്‍ എന്ന ഡോണാള്‍ഡ് മെക്കിന്‍ലി ഗ്ലോവര്‍ ജൂനിയറിന്റെ രണ്ടാമത്തെ വീഡിയോ ആല്‍ബം ‘ ദിസ് ഇസ് അമേരിക്ക ‘. 2016 ല്‍ ഇറങ്ങിയ മൂന്നാമത്തെ ആല്‍ബം ‘അവേക്ക് മൈ ലൗ’ ന് ശേഷം ഗ്ലോവര്‍ ഇറക്കുന്ന വീഡിയോ ആല്‍ബമാണ് ദി ഈസ് അമേരിക്ക. മെയ് 5 ന് യൂറ്റൂബില്‍ അപ്പ് ചെയ്ത വീഡിയോ 5 ദിവസം കഴിയുമ്പോഴേക്കും 6,28,38,400 പേരാണ് കണ്ടുകഴിഞ്ഞത്.

തോക്കുകളാല്‍ സൃഷ്ടിക്കപ്പെട്ട അമേരിക്കയാണ് ദി ഈസ് അമേരിക്ക. വംശീയത, തോക്ക് എന്നിങ്ങനെ ഇന്ന് അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങളെ ഗാനം പിന്തുടരുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍ ഇന്നും അമേരിക്കയില്‍ നേരിടുന്ന വിവേചനത്തെ ശക്തമായ ഭാഷയിലാണ് ഗ്ലോവര്‍ ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Loading...