നീലച്ചിത്രങ്ങളുടെ പറുദീസയായി തൊടുപുഴ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു

തൊടുപുഴ: നീലച്ചിത്രങ്ങളുടെ നിര്‍മാണത്തിലും പ്രചരണത്തിലും കേരളത്തിലെ മറ്റേത് സ്ഥലത്തെക്കാളും തൊടുപുഴക്ക് മുന്നേറ്റം. തൊടുപുഴ മേഖലയില്‍ ആളൊഴിഞ്ഞുകിടക്കുന്ന വീടുകളിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും നീല ചലച്ചിത്ര നിര്‍മാണത്തിന് പറ്റിയ താവളമാണെന്നാണ് അശ്ലീല മാഫിയയുടെ പക്ഷം. അതോടൊപ്പം ഇവയുടെ പ്രചാരത്തിലും തൊടുപുഴ തന്നെ മുന്നില്‍.കൗമാരക്കാരായ കുട്ടികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇവയുടെ ഉപഭോക്താക്കളില്‍ അധികവും. ഇവിടെ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷോപ്പുകാര്‍ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഫോണുകളിലേക്ക് പകര്‍ത്തി കൊടുക്കാറുള്ളതായും റിപ്പോര്‍ട്ട് ഉണ്ട്.

ഇതുപോലെ നീലച്ചിത്രത്തിന്റെ സ്വാധീനത്തില്‍ ലൈംഗികപരാക്രമങ്ങള്‍ നടന്ന ഒരുപാടു സംഭവങ്ങള്‍ ഈ ഭാഗങ്ങളില്‍ അരങ്ങേറുന്നു. അടുത്തിടെ തോട്ടം മേഖലയിലുള്ള അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്നു വീട്ടില്‍ രഹസ്യമായിരുന്നു നീലച്ചിത്രം കണ്ടു. ദൃശ്യത്തില്‍ കണ്ട ലൈംഗിക വൈകൃതങ്ങള്‍ പരീക്ഷിക്കുന്നതിനായി അയല്‍വാസിയുടെ മകളെ കടന്നുപിടിച്ച സംഭവം വിവാദമായി. തുടര്‍ന്ന് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് ഇവര്‍ രഹസ്യമായി നീലച്ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നുവെന്നു പുറത്തറിഞ്ഞത് തോട്ടം മേഖലയിലെ തൊഴിലാളികളെ കൂടാതെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും നീലച്ചി ത്രത്തിന്റെ സ്വാധീനം ശക്തമാണ്.

Loading...

കുട്ടികള്‍ കാണിക്കുന്ന പല ലൈംഗിക അക്രമങ്ങള്‍ക്കും വൈകൃത ങ്ങള്‍ക്കും പിന്നിലെ യഥാര്‍ഥ്യം അന്വേഷിക്കുമ്പോള്‍ ചെന്നെത്തു ന്നത് നീലച്ചിത്രത്തി ന്റെ കാണാക്കഥകളിലേക്കാണ്.ജില്ലയിലെ പല വീഡിയോ ഷോപ്പുകളിലും ഇതിന്റെ സിഡികള്‍ ലഭിക്കുന്നുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.