തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച സംഭവം; രണ്ട് പേർ പിടിയിൽ

തൊടുപുഴ: ഹോട്ടൽ ജീവനക്കാരനായ ഇതരസംസ്ഥാനത്തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ സ്വദേശികളായ ബിനു, നിപുൺ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന നജ്രുൽ ഹക്കിനെയാണ് മൂന്നം​ഗ സംഘം ക്രൂരമായി അതിക്രൂരമായി മർദിച്ചത്.

ഞാറാഴ്ച്ചയാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്. ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു. ആശുപത്രിയിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നില്ല. പരുക്കേറ്റ നജ്രുൽ ഹക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...

buy office 2016 pro