എ.കെ ശശീന്ദ്രൻ ആരോപണ മുക്തനായി തിരിച്ചെത്തിയാൽ മാറിക്കൊടുക്കും: തോമസ് ചാണ്ടി

തിരുവനന്തപുരം : എ.കെ ശശീന്ദ്രൻ ആരോപണ മുക്തനായി തിരിച്ചെത്തിയാൽ മാറിക്കൊടുക്കുമെന്നതിൽ സംശയം വേണ്ട. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുക എന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണെന്നും തോമസ് ചാണ്ടി. നാളെ വൈകിട്ട് നാലുമണിക്കാണ് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുക. എൻസിപിയുടെ നിർദേശ പ്രകാരം തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത് എൽഡിഎഫ് യോഗമാണ്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യൽ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രൻ മാറിനിൽക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമാകാൻ അവസരം ലഭിച്ചത്.തോമസ് ചാണ്ടി മന്ത്രിയാകുന്നതിൽ സന്തോഷമെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചു. താനാണ് എൻസിപി യോഗത്തിൽ തോമസ് ചാണ്ടിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചതെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.