തിരുവനന്തപുരം/ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചുള്ള ഇഡി നോട്ടീസ് ലഭിച്ചെന്ന് തോമസ് ഐസക്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഒഫീസില്‍ എത്തുവനാണ് നിര്‍ദ്ദേശം. എന്നാല്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സാധിക്കില്ല. ഇഎംഎസ് അക്കാദമിയില്‍ ക്ലാസ് എടുക്കാന്‍ പോകണമെന്ന് തോമസ് ഐസക് ഫേസ്ബുക്കിലൂടെ സംഭവത്തോട് പ്രതികരിച്ചു.
കിഫ്ബി മസാല ബോണ്ട് കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരമല്ലെന്ന് സിഐജി റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതും മസാല ബോണ്ട് ഇറക്കാനായി ആര്‍ബിഐയുടെ അനുമതി നേടിയതിലെ കൃമക്കേടും ഇഡി അന്വേഷിക്കും.
ഇഡിയുടെ ചോദ്യംചെയ്യല്‍ സംബന്ധിച്ച് ഞായറാഴ്ച തന്നെ വിവരങ്ങള്‍ പുറത്ത് വന്നെങ്കിലും നോട്ടീസ് ലഭിച്ചില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. നിയമപരമായിട്ടാണ് കിഫ്ബി വഴി 2150 കോടി രൂപ സമാഹരിച്ചത്. ഇഡി ചൂണ്ടിക്കാണിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറയുന്നു.
ബോഡി കോര്‍പ്പറേറ്റ് ഗണത്തില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബിക്ക് നേരത്തെ വായ്പ എടുക്കുവാന്‍ അനുമതിയുണ്ടായിരുന്നു എന്നാല്‍ പിന്നീടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും തോമസ് ഐസക് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം പഞ്ഞു.