കിടപ്പാടം ജപ്തി ചെയ്യരുതെന്ന് തോമസ് ഐസക്ക്… എല്ലാവര്‍ക്കും കിടപ്പാടം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: കിടപ്പാടം ജപ്തി ചെയ്യാന്‍ പാടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
എല്ലാവര്‍ക്കും കിടപ്പാടം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിടപ്പാടം മാത്രമുള്ളവരുടെ കിടപ്പാടം ജപ്തി ചെയ്യരുത് എന്നതാണ് കേരളാ സര്‍ക്കാര്‍ നയമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

കിടപ്പാടം ഒഴികെയുള്ള ഭൂമി ജപ്തി ചെയ്യാം. അല്ലാതെ കുടിയിറക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തരുതായിരുന്നുവെന്നും നഷ്പരിഹാരം ബാങ്ക് നല്‍കണമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

Loading...

ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തുകയും മകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തോമസ് ഐസക്കിന്റെ ഈ പ്രതികരണം.