ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ, സോണി എന്നിവരാണ് മരിച്ചത്. മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബം വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു.

കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയ ഇവർ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തത്.

Loading...

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും