ആലപ്പുഴയിൽ തൊഴിലുറപ്പ് ജീവനക്കാരിക്ക് വെട്ടേറ്റു; ബന്ധു പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ തൊഴിലുറപ്പ് ജീവനക്കാരിക്ക് വെട്ടേറ്റു. രേണുക സേവ്യറിനാണ് വെട്ടേറ്റത്. കുടുംബശ്രീ എഡിഎസ് അംഗമാണ് രേണുക.രേണുകയുടെ ആരോ​ഗ്യനില ​ഗുരുതരമാണ്.രേണുകയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുവായ ജിജി ആണ് രേണുകയെ വെട്ടിയത്. ജിജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.