മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. പിന്നാലെ വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാൾ. ഇപ്പോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സൈബർ പോലീസ് ഫോണിന്റെ ലോക്കോഷൻ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസ്റ്റഡിയിലെടുത്ത ആളിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. മൂന്നു ദിവസം മുൻപ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് മൊഴി.

അതേസമയം സംസ്ഥാനത്ത് കൊറോണ വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്. തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ഒരാഴ്ചക്കിടെ മാത്രം 6550 പേർക്കാണ് തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചത്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊറോണ സെൻററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

Loading...

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ വിഷയങ്ങളിൽ കൂടുതൽ സമരങ്ങൾ നടന്നത് തിരുവനന്തപുരത്തായിരുന്നു. സമരങ്ങളുടെ പേരിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ചതും രോഗികളുടെ എണ്ണമുയർത്താനിടയാക്കിയെന്ന് സിപിഎം ആരോപിച്ചിരുന്നു. അതേസമയം രോഗപ്രതിരോധത്തിന് സർക്കാർ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.