പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കി; ട്വിറ്റര്‍ ഉപയോക്താവിനെതിരെ കേസ്

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ട്വിറ്റര്‍ ഉപയോക്താവിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആരതി പാണ്ഡെ എന്ന ട്വിറ്റര്‍ ഉപയോക്താവിനെതിരെയാണ് ബസ്തി പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് പങ്കജ് കുമാര്‍ ദ്വിവേദിയാണ് പരാതി നല്‍കിയത്.

അരതി പാണ്ഡയെന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് പ്രിയങ്കയുടെ ട്വീറ്റിന് മറുപടി അയച്ചിരിക്കുന്നത്. അതില്‍ ഉത്തര്‍പ്രദേശിലെ സാമ്പത്തിക സ്ഥിരി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാമര്‍ശിക്കുന്നതായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് അജയ്യകുമാര്‍ ലല്ലു പറഞ്ഞു. കോണ്‍ഗ്രസ് രാതി നല്‍കിയതിന് പിന്നാലെ ഇന്‍സ്‌പെക്ടര്‍ ദേവനന്ദന്‍ ഉപാധ്യായെ വിഷയം അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.

Loading...

അതേസമയം വധഭീഷണി മുഴക്കിയ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ട്വീറ്റിന് മുന്‍പ് തന്നെ കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ഷകരും തൊഴിലാളികളും ബുദ്ധിമുട്ടിലാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.