ഇത് ഞങ്ങളുടെ സ്ഥലമാണ്, കാല് കുത്തിയാല്‍ കാലു വെട്ടും;രമ്യ ഹരിദാസിന് വധഭീഷണി

ആലത്തൂര്‍: ആലത്തൂര്‍ എം.പി രമ്യഹരിദാസിനു നേരെ വധഭീഷണി. സിപിഎം പ്രവര്‍ത്തകരാണ് വധഭീഷണി ഉയര്‍ത്തുന്നതെന്നാണ് ആരോപണം. സംഭവത്തത്തെടുര്‍ന്ന് രമ്യ ഹരിദാസ് എംപി പരാതി നല്‍കി. എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലത്തൂര്‍ ടൗണില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം 2.30 ന് ആയിരുന്നു സംഭവം നടന്നത്. ഓഫീസിലേക്ക് പോകുന്നവഴി റോഡില്‍നിന്നിരുന്ന സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു.

അതേസമയം രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ‘പട്ടി ഷോ’ കഴിഞ്ഞെങ്കില്‍ പോകണമെന്നായിരുന്നു ഇവരുടെ ഭീഷണി. തന്റെ മണ്ഡലത്തില്‍ ആളുകളുമായി താന്‍ സംസാരിക്കുമെന്ന് എം. പി പ്രതികരിച്ചതോടെ വാക്ക് തര്‍ക്കമായി. ഇതിനു പിന്നാലെ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്ന് രമ്യ ഹരിദാസ് പറയുന്നു. എം.പി എംപിയുടെ പണി നോക്കിയാല്‍ മതിയെന്നും ഇത് തങ്ങളുടെ സ്ഥലമാണെന്നും കാലുകുത്തിയാല്‍ കാലുവെട്ടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു എംപി. പോലീസ് എത്തിയാണ് പിന്നീട് രംഗം ശാന്തമാക്കിയത്.

Loading...