മലപ്പുറത്ത് ഷി​ഗെല്ല സ്ഥിരീകരിച്ചു, കുട്ടികളടക്കം മൂന്ന് പേർ ചികിത്സയിൽ

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല സ്ഥിരീകരിച്ചു. മൂന്ന് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് കുട്ടികളടക്കമുള്ളവർ ആശുപത്രിയിൽ കഴിയുകയാണ്. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ കാസർഗോഡ് ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നതിൽ തിരുവന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ ആസാദ് ഹോട്ടലിൽ പഴകിയ ഇറച്ചി പിടികൂടി. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടിസ് നൽകി.

Loading...