കോവിഡ് രോഗം ഉണ്ടെന്നകാര്യം മറച്ച് വെച്ച് വിമാനയാത്ര, മൂന്ന് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് 19 രോഗം മറച്ചുവെച്ച് അബുദാബിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ മൂന്ന് പേര്‍ക്ക് എതിരെ കേസ് എടുത്തു. രോഗം ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടും യാത്ര ചെയ്ത് സംസ്ഥാനത്ത് എത്തുകയും പിന്നീടും രോഗ വിവരം മറച്ച് വെയ്ക്കുകയും ചെയ്തവര്‍ക്ക് എതിരെയാണ് കേസ് എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മെയ് 18നും ജൂണ്‍ രണ്ടിനും ഇടയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങൡ നിന്നും കേരളത്തില്‍ എത്തുക 38 വിമാനങ്ങളാണ്. യു.എ.ഇയില്‍നിന്ന് എട്ടും ഒമാനില്‍നിന്ന് ആറും സൗദിയില്‍നിന്ന് നാലും ഖത്തറില്‍നിന്ന് മൂന്നും കുവൈറ്റില്‍നിന്ന് രണ്ടും വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തുക. കൂടാതെ ഇംഗ്ലണ്ട്, ഫിലിപ്പീന്‍സ്, മലേഷ്യ, അമേരിക്ക, ആസ്‌ട്രേലിയ, റഷ്യ, ഫ്രാന്‍സ്, ഇന്തോനേഷ്യാ, യുക്രെയ്ന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനങ്ങളും കേരളത്തിലേക്കെത്തും. 6530 പേരെയാണ് ഇത്തരത്തില്‍ മടക്കിയെത്തിക്കുന്നത്. ഇതുവരെ വിമാനകപ്പല്‍ മാര്‍ഗങ്ങളിലൂടെ 5815 പേരെ തിരികെ എത്തിച്ചിട്ടുണ്ട്.

Loading...