കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടിള്‍ ആറ്റില്‍ ചാടി ജീവന് ഒടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 20 വയസുകാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്.
15കാരിയെ നാളുകളായി മഹേഷ് ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടി പീഡനത്തിനിരയായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. അറസ്റ്റിലായവര്‍ക്കെതിരെ പോസ്കോ നിയമപ്രകാരം പോലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് മുണ്ടക്കയം വള്ളക്കടവ് പാലത്തില്‍ നിന്നും മണിമലയാറ്റിലേക്കു ചാടി 15കാരികളായ രണ്ടു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ച ശേഷമാണ് ഇരുവരും ആറ്റില്‍ ചാടിയത്. നാട്ടുകാാര്‍ ഇവരെ രക്ഷിച്ചു. ടിക്ടോക്ക് വീഡിയോ ചിത്രീകരിച്ചതില്‍ വീട്ടുകാര്‍ വഴക്കു പറയുമോ എന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ ആദ്യം നല്കിയ മൊഴി.
ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടികളിലൊരാളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നത് പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചു.