17കാരി ഗര്‍ഭിണിയായി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ഒരു വര്‍ഷമായി തുടരുന്ന പീഡനം

പത്തനാപുരം: പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂനന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. കുന്നിക്കോട് ആണ് സംഭവം നടന്നത്. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

യുവാക്കള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തില്‍ ആവുകയും കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധന നടത്തി. പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.തുടര്‍ന്ന് താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പുനലൂര്‍ ഡി.വൈ.എസ്.പി. എസ്.അനില്‍ദാസ്, കുന്നിക്കോട് സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...