ബൈക്ക് ടെട്രാപോഡിലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം. വെള്ളിയാഴ്ച പുലര്‍ച്ചെ താന്നി ബീച്ചിന് സമീപം വാഹനപകടത്തില്‍ മൂന്ന് മത്സത്തോഴിലാളികള്‍ മരിച്ചു. മത്സത്തോഴിലാളികള്‍ സഞ്ചിരിച്ചിരുന്ന ബൈക്ക് കടല്‍കയറാതിരിക്കാന്‍ പാതയുടെ വശങ്ങളില്‍ വച്ചിരുന്ന ടെട്രാപോഡിലേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.

പരവൂര്‍ ചില്ലയ്ക്കല്‍ കോങ്ങാല്‍ സ്വദേശികളായ അല്‍അമീര്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍ പരിക്കേറ്റവരെ കണ്ടത്.

Loading...

വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ രാത്രി മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വഴിയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.