തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

തിരുവല്ല. വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. മുന്നില്‍ പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറയുകയായിരുന്നു.

കാറില്‍ യാത്രക്കാരായി രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്.

Loading...

ശക്തമായ മഴയില്‍ കൊല്ലത്ത് കുഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കുവാന്‍ ഇറങ്ങിയ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. പത്തനംതിട്ട കൊല്ലമുള പാലകക്കാവില്‍ ഒഴു്കില്‍പ്പെട്ട് അദ്വൈത് എന്നയാളും മരിച്ചു. കനത്ത മഴ അടുത്ത നാല് ദിവസം കൂടെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.