ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സുരക്ഷ സേന മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ജമ്മു കശ്മീരിലെ അനന്തനാഗിലെ ഗുല്‍ ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം കിട്ടിയതോടെ സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ജൂണ്‍ 26ന് ത്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലും മൂന്ന് ഭീകരെ വധിച്ചിരുന്നു.