ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് മൂത്രക്കല്ലിന്  കാരണം. മൂത്രത്തിലെ കല്ല് പലവിധമുണ്ട്. കല്ലിന്റെ വലുപ്പവും വൃക്കകളില്‍ കാണപ്പെടുന്നതും കടുത്ത വേദനയുണ്ടാകുന്നതിന് കാരണമാകുന്നു. മൂത്രക്കല്ലിന് ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികില്‍സകളാണ് ആധുനികവൈദ്യശാസ്ത്രം മുന്നോട്ടുവെക്കുന്നത്. ആഴ്ചയില്‍ മൂന്നോ നാലോ തവണ സെക്‌സ് ചെയ്താല്‍ മൂത്രത്തില്‍ കല്ല് ഉണ്ടാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഇത്തരത്തില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന്‌ നാല് തവണ സെക്‌സ് ചെയ്താല്‍ കല്ല് മൂത്രത്തിലൂടെ പോകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

മൂത്രത്തില്‍ കല്ല് ഉള്ളവരെ മൂന്നു ഗ്രൂപ്പുകളിലായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആദ്യ ഗ്രൂപ്പില്‍ ഉള്ളവരോട് ആഴ്ചയില്‍ നാലുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു. രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് മൂത്രക്കല്ലിന് സാധാരണ കൊടുക്കാറുള്ള ഗുളിക നല്‍കി. മൂന്നാമത്തെ ഗ്രൂപ്പിന്, ശസ്ത്രക്രിയ, കല്ല് പൊടിക്കല്‍ തുടങ്ങിയ ആധുനിക ചികില്‍സയ്ക്ക് വിധേയമാക്കി. എന്നാല്‍ രണ്ട് ആഴ്ചയ്ക്കുശേഷം കല്ല് പൂര്‍ണമായും ഇല്ലാതായത്, ആദ്യത്തെ ഗ്രൂപ്പുകാരിലാണ്.

Loading...

ആദ്യ ഗ്രൂപ്പിലെ 31ല്‍ 26 പേരിലും കല്ല് പൂര്‍ണമായും ഇല്ലാതായി. ശേഷിച്ചവരില്‍ നല്ലപോലെ കല്ലിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. രണ്ടാമത്തെ ഗ്രൂപ്പിലെ പകുതിപേരിലും മൂന്നാമത്തെ ഗ്രൂപ്പിലെ മൂന്നില്‍ ഒരാള്‍ക്കും മാത്രമാണ് മൂത്രക്കല്ല് പൂര്‍ണമായും ഭേദമായത്. അതുകൊണ്ടുതന്നെ മൂത്രക്കല്ലിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സെക്‌സ് ആണെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. തുര്‍ക്കിയിലെ അങ്കാറ ആശുപത്രിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.