നഴ്‌സറിയില്‍ വനിതാ ജീവനക്കാരികളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായത് മൂന്നര വയസുകാരി, കുട്ടി ഉറക്കത്തിനിടെ നിരന്തരമായി പേടിച്ചുകരഞ്ഞതോടെ സംഭവം പുറത്ത്

ഹൈദരാബാദ്: നഴ്‌സറിയില്‍ വനിത ജീവനക്കാരിയുടെ ക്രൂര ലൈംഗിക വൈകൃതത്തിന് ഇരയായി മൂന്നരവയസ്സുകാരി. കുട്ടി പഠിക്കുന്ന സ്‌കൂളിലെ ആയമാരായ പര്‍വീന്‍, നരസമ്മ എന്നിവരാണ് പ്രതികള്‍. കുട്ടി ഉറക്കത്തിനിടെ പേടിച്ച് കരഞ്ഞതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കല്ലും വടിയുമുപയോഗിച്ച് മുറിപ്പെടുത്തിയ പാടുകളാണ് കണ്ടെത്തിയത്.

ഹൈദരാബാദിലെ ഇസാത്‌നഗറിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു ബുധനാഴ്ച പൊലീസ് കേസെടുത്തതായി ആന്ധ്രാപ്രദേശ് ബാലാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് പി.അച്യുത റാവു പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Loading...

കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു. കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെങ്കടേശ്വര റാവു പറഞ്ഞു. സംഭവത്തെ തുടര്‍ന്നു ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.