തൃക്കാക്കരയിലെ വിവാദ വ്യാജ വീഡിയോ; പ്രതികളെ റിമാന്റ് ചെയ്തു

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ പിടികൂടിയ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. അബ്ദുൾ ലത്തീഫ്, നൗഫൽ, നസീർ എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.കാക്കനാട് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കോടതിയിൽ പ്രതികൾക്കെതിരെ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.