തൃക്കാക്കര ന​ഗരസഭയിലെ കയ്യാങ്കളി; സിപിഐ നേതാവും, കോൺ​ഗ്രസ് കൗൺസിലറും അറസ്റ്റിൽ c

തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ കയ്യാങ്കളി കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. സിപിഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്‌സൻ, കോൺഗ്രസ് കൗൺസിലർ സിസി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഐ നേതാവ് എംജെ ഡിക്‌സനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. സിപിഎം കൗൺസിലർമാരുടെ പരാതിയിലാണ് കോൺഗ്രസ് കൗൺസിലർ വിജു അറസ്റ്റിലായിരക്കുന്നത്.

ഓണക്കിഴി വിവാദത്തിനിടെ ചെയർപേഴ്‌സന്റെ മുറിയുടെ ഒരു പൂട്ട് മാറ്റിയതിനെ ചൊല്ലിയുള്ള അജണ്ടയാണ് ഇന്നലെ കയ്യാങ്കളിലേക്ക് നയിച്ചത്. ഓണസമ്മാന വിവാദത്തെ തുടർന്ന് വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് അജിത പൂട്ടി പോയിരുന്നു. ഒടുവിൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗൺസിൽ അംഗീകരിക്കണമെന്ന അജണ്ടവന്നതോടെയാണ് കയ്യാങ്കളി നടന്നത്.പൂട്ട് തകർത്തത് ചെയർപേഴ്‌സൺ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാനാകില്ലെന്നുമായിരുന്നു പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം തന്നെയാണ് തന്റെ ക്യാബിനിന്റെ പൂട്ടിന് കേടുപാട് വരുത്തിയതെന്നും തന്നെ പിന്തുടർന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പൻ പറഞ്ഞു

Loading...