തൃപ്തി ദേശായി തോറ്റു തുന്നം പാടി ഓടി

കേരളാ പോലീസ് മീശ പിരിച്ചു, തൃപ്തി തിരികെ പോകുന്നു. ശബരിമല കയറാൻ വന്ന തൃപ്തി ദേശായി ഇതാ നാണംകെട്ട് രണ്ടാം വട്ടവും തോറ്റ് തുന്നം പാടി മടങ്ങുന്നു. കട്ടായം കാര്യം പറഞ്ഞ് വന്ന വഴിക്ക് വിടാൻ പറഞ്ഞ പോലീസ് മാമ്മന്മാർക്ക് കൈയ്യടി കൊടുക്കാം. കാരണം ഭക്തർ ഒന്നും ഇക്കാര്യത്തിൽ ഇടപെടേണ്ടി വന്നില്ല. എല്ലാം പോലീസ് നല്ല വൃത്തിയായി ചെയ്തിരിക്കുന്നു.

വിമാനത്തില്‍ കയറ്റി വിടാനാണ് പോലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. എന്നാല്‍, ഇതിന് സര്‍ക്കാരിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.അതേസമയം തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തി. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവുമെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.

Loading...

ഏതായാലും തൃപ്തി കേരളം വിട്ട് ഉടൻ പോയില്ലാ എങ്കിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. മത കലഹം ഉൾപ്പെടെ കലാപ ശ്രമത്തിനു കേസു വന്നാൽ തൃപ്തിക്ക് പിന്നെ ഏറെ നാൾ കേരലത്തിലെ ജയിലിൽ കഴിയേണ്ടിവരും. ജയിൽ എന്ന് കേടപ്പോൾ തൃപ്തി ദേശായിയുടെ ഭയം വർദ്ധിക്കുകയായിരുന്നു. അപകടം മണത്തപ്പോൾ തൃപ്തി തിരികെ പോകാൻ തയ്യാറായിരിക്കുകയാണ്‌.രാത്രി 12.20-ന്റെ വിമാനത്തിൽ മടങ്ങുമെന്നും തൃപ്തി പറഞ്ഞു.ശബരിമല ദർശനത്തിനു തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചു. എന്നാൽ ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു തൃപ്തി. പമ്പ വഴി ശബരിമലയിലേക്ക് പോകാനാണ് തൃപ്തി ദേശായി സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി. സംഘടനയുടെ സ്ഥാപക നേതാവാണ് തൃപ്തി. ഞാനും വിശ്വാസിയാണ്, എന്നാൽ അന്ധമായ വിശ്വാസമല്ല എനിക്കുള്ളതെന്ന് പറയുന്ന തൃപ്തി, സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ്.വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിന് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടതോടെ ആണ് രാഷ്ട്രീയം ഉപേക്ഷിച്ചത്. ശബരിമലയിൽ തൃപ്തി ദേശായിയെ കൊണ്ടുവരുന്നതും വൻ തുക ഇവർക്കായി ചിലവാക്കുന്നതും തീവ്ര വിഭാഗ ഗ്രൂപ്പുകൾ എന്നും പിന്നിൽ പാക്കിസ്ഥാൻ ആണ്‌ എന്നും വരെ ആരോപനം ഇതിനിടെ ഉയരുന്നു.ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായി.  സ്ഥലം കാലിയാക്കിയില്ലേൽ കലഹ പ്രേരണക്കും മത സ്പർദ്ധക്കും കേസെടുത്ത് ജാമ്യമില്ലാതെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും എന്നും നമ്മുടെ സ്വന്തം പോലീസ് തൃപ്തിക്ക് കട്ടക്ക് മറുപടി നല്കി.