ത്രിപുരയിൽ അക്രമം അഴിച്ചുവിട്ട് സിപിഎം ; മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം, വാഹനങ്ങൾ തീയിട്ടു

അഗർത്തല: ത്രിപുരയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ വീടിന് നേരെ ആക്രമണം. ഗോമതി ജില്ലയിലെ ബിപ്ലബിന്റെ തറവാട് വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ പൂജയ്‌ക്കെത്തിയ പൂജാരിമാരെ ആക്രമിക്കുകയും വാഹനങ്ങൾ തീയിട്ടു.

ബിപ്ലബിന്റെ പിതാവ് ഹിരുധൻ ദേബിന്റെ സ്മരണയ്‌ക്കായി എല്ലാ വർഷവും വീട്ടിൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷം ചടങ്ങ് നടത്തേണ്ട ദിവസത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായത്. നാട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.

Loading...

അദ്ദേഹത്തിന്റെ പിതാവിന്റെ ശ്രാദ്ധ കർമ്മങ്ങളുമായി ബന്ധപ്പെട്ട പൂജകൾക്ക് വീട്ടിലെത്തിയ പൂജാരിമാർക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമികൾ പൂജാരിമാരുടെ വാഹനങ്ങൾ കത്തിച്ചു. അതിനിടെ, അക്രമികളുടേതെന്ന് കരുതുന്ന കടകൾ പ്രതിഷേധക്കാർ തകർത്തു. ഇതേത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎം അക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.