ക്രിസ്ത്യാനികൾ മരിച്ചാൽ ഇനി ദഹിപ്പിക്കാം, ആചാരങ്ങൾ തിരുത്തി സീറോ മലബാർ സഭ

ഇനി മുതൽ കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്നു തൃശൂർ അതി രൂപതയുടെ തീരുമാനം വന്നിരിക്കുന്നു. കോവിഡ് മൂലം വന്ന അതി വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് ക്രൈസ്തവസമൂഹം ചുവട് വച്ചിരിക്കുന്നത്. ഇതുവരെ ഹൈന്ദവസമൂഹത്തിലെ വിശ്വാസികൾ മാത്രം പിന്തുടർന്നുവന്ന ഒരു സംസാര ചടങ്ങു ഏറ്റെടുക്കാൻ ക്രൈസ്തവരും ഒരുങ്ങുന്നു. . കേരളത്തിലെ കത്തോലിക്കാ സഭയിൽ ഇന്ന് വരെയില്ലാത്ത ഒരു ആചാരം ഇനി മുതൽ നടപ്പിലാക്കുന്നു. ഇതുവരെയും മൃതദേഹം ദഹിപ്പിക്കുകയെന്നത് ഹിന്ദു ആചാരം എന്ന് മുദ്രകുത്തിത്തിയിരുന്നറ്റിഹാൻ. എന്നാൽ വിദേശരാജ്യങ്ങളിൽ സിഹ്രിസ്തവരുടെ മരണങ്ങൾ സംഭവിച്ചാൽ അവരുടെ മൃതദേഹങ്ങൾ ദഹിപ്പിച്ചതിനുശേഷ അതിന്റെ ചാരമാണ് പള്ളികളിൽ സൂക്ഷിക്കുന്നത്.പരിസ്ഥിതി പ്രശ്ങ്ങൾ കണക്കിലെടുത്ത് വിദൂരസ്ഥലങ്ങളിൽ കൊണ്ട് പോയി ഭൗതികശരീരം ദഹിപ്പിച്ചതിനുശേഷം ചാരം പള്ളികളിലെ കല്ലറകളിൽ വന്നു സൂക്ഷിക്കുന്ന പതിവ് വ്യ്‌ദേശത് നിലവിൽ ഉണ്ട്. കേരളത്തിലെ ക്രൈസ്തവസമൂഹത്ത്തിനു കോവിഡ് കാലത് സ്വീകരിക്കേണ്ടി വന്ന ഒരു മാറ്റം ആണ് മൃതദേഹ സംസ്കരണം. യഥാർത്ഥത്തിൽ മൃതദേഹം അടക്കം ചീയ്യുന്നതിനേക്കാൾ ചിലവും കുറവാണു ദഹിപ്പിക്കൽ പ്രക്രീയക്ക്..കേരളത്തിലെ സഭ ഹൈന്ദവ സംസ്കാരത്തിലേക്കും ആചാരങ്ങളിലേക്കും അടുക്കുന്നു എന്നതിന്റെ സൂചനയാണിത്.

സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സർക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്നത്.ഒല്ലൂർ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂർ അതിരൂപതയുടെ സർക്കുലർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദഹിപ്പിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികൾക്കും അതിരൂപത സർക്കുലർ അയച്ചിട്ടുണ്ട്.ദഹിപ്പിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികള്‍ക്കും അതിരൂപത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

Loading...

കസീഞ്ഞ കോവിഡ് രോഗം ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതശരീരം മൃതസംസ്‌കാര ശൂശ്രൂ ഷക്കുശേഷം ദഹിപ്പിച് അവശിഷ്ടങ്ങള്‍ കല്ലറയില്‍ സംസ്‌കരിക്കുവാന്‍ സഭ നിർദേശിച്ചിരുന്നു. അത് സഭാ വിരുദ്ധവും വിശ്വാസത്തിന് ഇണങ്ങാത്തതാണെന്നും ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ വിശദീകരണം നല്കിയിരിക്കുന്നത്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ 2301 രണ്ടാമത്തെ ഖണ്ഡികയില്‍ ഇപ്രകാരം പഠിപ്പിക്കുന്നു, ‘ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ശവദാഹം സഭ അനുവദിക്കുന്നു’. ലത്തീന്‍ കാനന്‍ നിയമസംഹിതയില്‍ 1176 ഖണ്ഡിക മൂന്നിലും പൗരസ്ത്യസഭകളുടെ കനോനകളില്‍ 876 ഖണ്ഡിക മൂന്നിലും ഇപ്രകാരം പറയുന്നു, ‘ക്രിസ്തീയ പഠനത്തിന് വിരുദ്ധമായ കാരണങ്ങള്‍ക്കല്ലാത്ത പക്ഷം ദഹിപ്പിക്കല്‍ നിരോധിച്ചിട്ടില്ല’. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൃതശരീരം ദഹിപ്പിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമല്ല എന്നാണ് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നത്.