വിവാഹത്തലേന്നുള്ള യുവതിയുടെ ആത്മഹത്യ ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം;കോളുകള്‍ അന്വേഷിച്ച് പൊലീസ്

തൃശൂര്‍ : വിവാഹത്തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അതേസമയം തന്നെ യുവതി അവസാനം വിളിച്ചതും യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോണ്‍കോളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.തൃശൂര്‍ കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ 22 കാരിയായ അനുഷയാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് പുലര്‍ച്ചെയോടെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് അനുഷയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനില്‍ കുരുക്കിട്ട ശേഷമാണ് അനുഷ തൂങ്ങി മരിച്ചത്. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വയനാട്ടില്‍ ടി.ടി.സി കഴിഞ്ഞ ശേഷം താല്‍ക്കാലിക അദ്ധ്യാപികയായി ജോലി നോക്കി വരികയായിരുന്നു അനുഷ. കോവിഡ് പടര്‍ന്നു പിടിച്ചതോടെ അനുഷയുടെ ജോലി നഷ്ടമാകുകയും വീട്ടില്‍ തിരികെ എത്തുകയുമായിരുന്നു.

Loading...

ഇതിനിടയിലാണ് ഇയ്യാല്‍ സ്വദേശിയായ യുവാവുമായി വിവാഹവും ഉറപ്പിച്ചു. ഞായറാഴ്ച രാവിലെ വിവാഹം നടക്കാനിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെ അനുഷ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് മറ്റ് ബന്ധങ്ങളോ മാനസിക പ്രശ്‌നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വലിയ സന്തോഷത്തിലുമായിരുന്നു അനുഷയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.