തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് : കോര്‍പറേഷനില്‍ മാത്രം കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 10 ആയി

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 10 ആയി . നെരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരില്‍ ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്നകണക്കാണിത്. ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

അതേസമയം പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പന്ത്രണ്ട് പേർക്ക്. നാല് വയസുകാരി ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് മൂന്നുപേർ രോഗമുക്തി നേടുകയും ചെയ്തു.

Loading...

കുവൈറ്റിൽ നിന്നെത്തിയ അഞ്ച് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടിത്തറ, ചാലിശ്ശേരി, കപ്പൂർ, കുമരനല്ലൂർ, നാഗലശ്ശേരി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കുമരനെല്ലൂർ, പെരിങ്ങോട് സ്വദേശികളാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുമിറ്റക്കോട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റെരാൾ. ചെന്നൈയിൽ നിന്നുവന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ തൃത്താല മേഴത്തൂർ സ്വദേശി, തൃത്താല ഉള്ളന്നൂർ സ്വദേശി, ദുബായിൽ നിന്നുവന്ന കൊപ്പം ആമയൂർ സ്വദേശി (നാല് വയസുകാരി), തിരുമിറ്റക്കോട് സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 268 ആയി.