പൂജക്കായി സ്ത്രീകളേ പാട്ടിലാക്കി വീട്ടിലെത്തിച്ച് പീഢനം, മന്ത്രവാദി അറസ്റ്റിൽ

തൃശൂർ: ഇപ്പോഴും നമ്മുടെ നാട്ടിൽ മന്ത്രവാദികൾ ഉണ്ടോ?..ഈ ചോദ്യം മന്ത്രവാദം തേടി പോകുന്ന മന്ത്രവാദി ഭക്തരോട് ആയിരിക്കും ചോദിക്കേണ്ടത്.തൃശൂർ പുല്ലഴി മന്ത്രവാദിയെ അറസ്റ്റ് ചെയ്തു. മന്ത്രവാദത്തിന്റെ മറവിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുല്ലഴി ചേറ്റുപുഴ സ്വദേശി കൂറ്റൂക്കാരൻ വീട്ടിൽ ദാസനെയാണ് (58) എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ചേറ്റുപുഴയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി ഇയാളുടെ അടുത്ത് ദോഷ പരിഹാരത്തിനായിരുന്നു എത്തിയത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ ശരീര പരിശോധന നടത്തുകയും ശരീരത്ത് ചില പരിഹാര ക്രിയകളും പൂജകളും ഉണ്ട് എന്ന് പറഞ്ഞ് മന്ത്രവാദം തുടങ്ങുകയുമായിരുന്നു. പീഢനത്തിനിരയായ പെണുകുട്ടിയുടെ വീട്ടുകാർ തന്നെയാണ്‌ വിവരം പോലീസിൽ പറയുന്നത്.

Loading...

ശത്രു സംഹാരം, വിവാഹം മുടങ്ങൽ, കുട്ടികൾ ഉണ്ടാകാതിരിക്കൽ തുടങ്ങിയവയ്ക്കെല്ലാം ഈ മന്ത്രവാദിക്ക് പരിഹാരം ഉണ്ട്. നിരവധി സ്ത്രീകൾ ഇയാളുടെ അടുത്ത് വരാറുണ്ട്. നിരവധി പേരേ ഇയാൾ പീഢിപ്പിച്ചതായി വ്യക്തമാകുന്നു. എന്നാൽ പരാതികളുമായി മറ്റ് സ്ത്രീകൾ വന്നിട്ടില്ല.തന്റെ അരികിൽ വരുന്ന പല സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പൂജയ്ക്കും മറ്റുമായി ഭീമമായ തുകയും ഇൗടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിൽ എഎസ്ഐ സജീവ് കുമാർ, സീനിയർ സിപിഒമാരായ സജീവ്, ജയകുമാർ, നൗഷാദ്, വനിതാ സിപിഒ സിന്ധു എന്നിവരുമുണ്ടായിരുന്നു.