24മണിക്കൂറിനിടെ തൃശൂരില്‍ നിന്നും കാണാതായ ആ 8 പെണ്‍കുട്ടികളേയും കണ്ടെത്തി

24മണിക്കൂറിനിടെ തൃശൂരില്‍ നിന്നും കാണാതായ ആ എട്ടു പെണ്‍കുട്ടികളേയും ഒടുവില്‍ പൊലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

ഒരാളൊഴികെ എല്ലാവരും ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ടതാണെന്ന് പോലീസ്. കൂട്ടത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് നാടുവിടാന്‍ ശ്രമിച്ചത്. ചാലക്കുടിയിലെ മറ്റൊരു പെണ്‍കുട്ടി അയല്‍വാസിക്കൊപ്പമാണ് ഒളിച്ചോടിയത്. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കാണാതായ എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തത്.

Loading...

വിവിധ ഇടങ്ങളില്‍ നിന്നായാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. പുതുക്കാട്, മാള, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളാണ്. പ്രായപൂര്‍ത്തിയായ കുട്ടികളെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.ഇത് ഓരോ മാതാപിതാക്കൾക്കും ഉള്ള മുന്നറിയിപ്പാണ് കാരണം സോഷ്യൽ മീഡിയ അതായതു ഫേസ് ബുക്ക് വഹട്സപ്പ് തുടങ്ങിയുള്ള മദ്ധ്യം,ആണ് വഴി ആശയവിനിമയം നർഹതി പ്രണയ സല്ലാപമാനടത്തിയാണ് പലരും കാമുകൻ മാരോടൊപ്പം ഒളിച്ചോടിയിലൊരിക്കുന്നു .. കാമുകൻ മാരാരുടെ കൂടെ പോയവരിൽ പലർക്കും പരസ്പരം വളരെ ആഴത്തിൽ ഉള്ള അറിവുപോലും ഇല്ല

തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്. ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്.