കേരളത്തിലെ നമ്പര്‍ വണ്‍ ഗജവീരനു മുന്നില്‍ മുട്ട് മടക്കി അനുപമ ഐ.എ.എസ്

ഒടുവിൽ നീതിയും നിയമവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തുണച്ചു. അതായിരുന്നു നീതി. ജനഹിതവും. തൃശൂർ പൂരം ഭംഗിയായി നടക്കും. കോപ്പു കൂട്ടികൊണ്ട് സർക്കാരും മന്ത്രിമാരും കലക്ടറും ഒക്കെ കൊണ്ടുവന്ന പുക മറകൾ ജന രോഷത്തിലും ഭക്തരുടെ വികാരത്തിലും അലിഞ്ഞു പോയി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പിനെ വെല്ലാം വെല്ലുവിളികൾ മുഴക്കിയ വനം വകുപ്പിനെന്നല്ല കലക്ടർക്ക് പോലും ആയില്ല.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് പറഞ്ഞു..

തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമയ്ക്ക് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി കഴിഞ്ഞു. ഇനി കലക്ടർ അനുമപക്ക് ഈ കേസിൽ ഒന്നും ചെയ്യാൻ ആകില്ല. ചെറു വിരൽ അനക്കി പോലും രാമനെ തടയാൻ ആകില്ല. അതായത് ഇത് നിറപറയോടും കറി പൗഡറിനോടും വയ്യാത്ത അവസ്ഥയിൽ ഇപ്പോൾ കഴിയുന്ന കുവൈറ്റ് ചാണ്ടിയോടും ഉള്ള കളി അല്ലായിരുന്നു. സുരേഷ് ഗോപി എന്ന കൊമ്പനോട് ഏറ്റുമുട്ടിയപ്പോൾ തുടങ്ങിയതാണ്‌ അനുമമയ്ക്ക് തിരിച്ചടികൾ. ഇപ്പോൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു മുന്നിലും കീഴടങ്ങേണ്ടിവന്നിരിക്കുകയാണ്‌. ആന പ്രേമികൾക്കും, പൂര കമ്പക്കാർക്കും ഇനി ആഹ്ളാദിക്കാം. മുടക്ക് ന്യായം പറഞ്ഞ ദേവസ്വം മന്ത്രി കടകം പള്ളിക്കും ഇത് തിരിച്ചടിയായി. പൂരം നടക്കട്ടേ..ഇനി എല്ലാരും തെച്ചിക്കോട്ടുകാവ് രാമചന്ദ്ര വാതിൽ കടന്ന് വരുമ്പോൾ ഒന്നു മാറി കൊടുത്താൽ മതി.

Loading...

അവനേ സല്യപ്പെടുത്താതെ ഇരുന്നാൽ മാത്രം മതി. .അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും നിര്‍ദേശമുണ്ട്..പൂരത്തിന് എത്തുന്ന ജനങ്ങളെ അകലെ നിര്‍ത്തണം,ആനയ്ക്കു പ്രകോപനമുണ്ടാകാതെ നോക്കണംമെന്നും ഭാവിയില്‍ ഇതു കീഴ്‌വഴക്കമാക്കരുത് എന്നും ഉത്തരവിൽ പറയുന്നു.ന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ സ്ഥലത്തുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയില്‍നിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.കൂടാതെ ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും എജി വ്യക്തമാക്കി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ മന്ത്രിമാരും ആന ഉടമകളും തമ്മിലുള്ള ചര്‍ച്ചയിലാണു ധാരണയായത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തിലാണു നിയമോപദേശം തേടിയത്.പൂരത്തിന്റെ ഉയര്‍ന്ന ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കു വിലക്കുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു…കൂടാതെ , നീരുള്ളതിനും അപകടസാധ്യതയുളളതിനും വിലക്ക് ബാധകമാണന്നും കലക്ടര്‍ അറിയിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തലേന്ന് എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. കോടതിയല്ല, പകരം വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതിയുടെ നിലപാട്.തുടര്‍നാനണ് കലക്ടര്‍ അധ്യക്ഷനായ സമിതി അന്തിമ തീരുമാനം എടുത്തിരിക്കുന്നത്..നേരത്തെ ത്‌ന്നെ ആനയെ പുരത്തിനറക്കുന്ന കാര്യത്തില്‍ നിയന്ത്രണം പാലിക്കുമെന്നാണ് കഴിഞ്ഞ ദിവസം കളക്ടര്‍ അനുപമ വ്യക്തമാക്കിയിരുന്നു..ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നല്‍കാനുള്ള സംവിധാനം ഇല്ല എന്നു ചൂണ്ടിക്കാണിച്ചാണ് കോടതി തീരുമാനം അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ആന ഉടമകള്‍.തെച്ചികോടുകാവ് രാമചന്ദ്രനെ ഹൈക്കോടതി കൈയൊഴിഞ്ഞതിന് പുറമേയാണ് ഇത്തരത്തില്‍ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് നിലപാട് അധികൃതരില്‍ നിന്നു വന്നിരിക്കുന്നത്..ആനപ്രേമികള്‍ ഒരു ആശ്വാസമായിരിക്കുകയാണ് ഇത്..പൂരത്തിന് തെച്ചിക്കോടുകാവ് രാമചന്ദ്രനെ കാണാന്‍ ഇത്തവണ വലിയ ജനത്തിരക്കായിരിക്കുമെന്ന് പ്രതീക്ഷിക്കാം