Columnist Exclusive Other

തൃശൂരിലെ 4 ഏക്കർ പച്ച പുൽതകിടി, സർക്കാർ ഒരു കോടി കളഞ്ഞിട്ടും ഒരു ഗുണവും കിട്ടാത്ത വടക്കേചിറയേ കുറിച്ച്

തൃശൂരിന്റെ നഗരമദ്ധ്യത്തിലെ ഈ പച്ച പുല്‍ത്തകിടി കണ്ടാല്‍ അത്യാധുനികമായ ഒരു സിന്തെറ്റിക്ക് ഫുട്ബാള്‍ മൈതാനമോ ക്രിക്കറ്റ് ഗ്രൌണ്ടോ എന്ന് തോന്നിപ്പോകും. കേരളത്തിനു പുറത്തുള്ളവര്‍ കണ്ടാല്‍ ഒരുപക്ഷെ ഇതൊരു ഗോള്‍ഫ് മൈതാനമെന്നും വിശേഷിപ്പിച്ചേക്കാം. ഏകദേശം നാല് ഏക്കറില്‍ പച്ചവിരിപ്പിട്ട ഈ സ്ഥലം തൃശൂരിലെ വടക്കേ ബസ് സ്റ്റാന്റിനു മുന്‍വശത്തായി സ്ഥിതിചെയ്യുന്നു. ഈ ചേതോഹരമായ പുല്‍ത്തകിടി കണ്ട് ആരെങ്കിലും ഭ്രമിച്ചുപോയി ഇവിടെയിറങ്ങി ഒന്ന് ഓടിക്കളിക്കാമെന്നു വച്ചാല്‍ സംഗതി കുടുങ്ങിയതുതന്നെ. വസ്തുതയെന്തെന്നാല്‍ ഇതൊരു പുല്‍ത്തകിടിയല്ല; മറിച്ച് മുങ്ങിച്ചാവാന്‍ മാത്രം ആഴമുള്ള ഒരു കുളമാണ്. തൃശൂരിന്റെ ചരിത്ര പ്രസിദ്ധമായ വടക്കേച്ചിറ. ഈ കുളമാണ് ഇപ്പോള്‍ അധികൃതരാല്‍ അനാഥമാമാക്കപ്പെട്ടുകൊണ്ട് ഇവ്വിധം പച്ച പായല്‍ വന്നുമൂടി കിടക്കുന്നത്. സര്‍ക്കാര്‍ ഒരു കോടി രൂപ കലക്കിയിട്ടും തൃശൂരിലെ ഈ കുളം തെളിഞ്ഞില്ല; സുന്ദരിയായില്ല./ലേഖകൻ: സി.ടി വില്യംസ്

തൃശ്ശൂർ നഗരത്തിലെ അതി പുരാതനമായ 4 കുളങ്ങളിൽ അഥവാ ചിറകളില്‍ ഒന്നാണ് വടക്കേച്ചിറ. കൊച്ചി രാജകുടുംബത്തിലെ രാജാവായ ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ചതാണ് ഈ കുളങ്ങള്‍. ജലസംഭരണത്തിനും ജല വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ പണികഴിപ്പിച്ച ഈ കുളങ്ങള്‍ തൃശ്ശൂർ ജില്ലയുടെ ചരിത്രവും അഭിമാനവുമാണ്. പടിഞ്ഞാറെ ചിറ, തെക്കേ ചിറ, കിഴക്കേ ചിറ എന്നിവയാണ് മറ്റു മൂന്നു കുളങ്ങള്‍ അഥവാ ചിറകള്‍. വടക്കേച്ചിറയുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം കൊച്ചിൻ ദേവസ്വം ബോർഡിനാണ്.

ഈ ചിറക്കുചുറ്റും അശോകേശ്വരം ശിവ ക്ഷേത്രം, ശക്തന്‍ തമ്പുരാന്‍ കോവിലകം, ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു. ഇതില്‍ ശക്തന്‍ തമ്പുരാന്‍ കോവിലകം ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഇവിടെ ഇപ്പോള്‍ ഒരു പുരാവസ്തു മ്യൂസിയവും പ്രവര്‍ത്തിച്ചുവരുന്നു. ഭക്തപ്രിയം ശ്രീകൃഷ്ണ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധാരണ പ്രക്രിയയിലാണ്.

അശോകേശ്വരം ക്ഷേത്രത്തിലെ പൂജാരികളും കൊച്ചി രാജകുടുംബത്തിലെ അംഗങ്ങളും ഈ ചിറയുടെ വടക്കേ മൂലയിലെ കോവിലക കുളപ്പുരയാണ് കുളിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. പൊതുജനങ്ങൾക്കുവേണ്ടി തെക്കേ മൂലയിലെ ഒരു പൊതു കുളപ്പുരയും അനുവദിച്ചിരുന്നു. ആദ്യകാലത്ത് ആനകളെ കുളിപ്പിക്കുന്നതിന് വേണ്ടി ഇവിടെ ഒരു ആനക്കടവും നിർമിച്ചിട്ടുണ്ടായിരുന്നു.

1983-ൽ കനത്ത വരൾച്ചയുടെ കാലത്ത് അന്ന് ജലവിഭവ മന്ത്രിയായിരുന്ന എം. പി. ഗംഗാധരൻ, കേരള ജലവിഭവ മന്ത്രാലയത്തിന്റെ സഹായത്തോടുകൂടി ഈ കുളം 23 ലക്ഷം രൂപ ചെലവഴിച്ച് വൃത്തിയാക്കുകയും 1985-ൽ തൃശൂർ ജില്ലയിലെ തേക്കിൻകാട് മൈതാനിയിലേക്കുള്ള ഒരു ജലസ്രോതസ്സായി ഈ ചിറയെ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി തൃശൂർ നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു.

പിന്നീട് 2005-ല്‍ 41 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിന്റെ അറ്റകുറ്റപ്പണികളും സൌന്ദര്യവല്‍ക്കരണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം 2012-ലെ ഓണക്കാലത്ത് വീണ്ടും 42 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഈ കുളത്തിനെ സര്‍ക്കാരും തൃശൂര്‍ ജില്ലാ ടൂറിസം വകുപ്പും കൂടി സൌന്ദര്യവല്‍ക്കരിച്ചു. അക്കാലത്ത് നിര്‍മ്മാണ കലക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ. കെ.എം. വിനോദാണ് വടക്കേച്ചിറയെ സൌന്ദര്യവല്‍ക്കരിച്ചത്. അങ്ങനെ മൊത്തം ഒരു കോടിയോളം രൂപ ചെലവഴിച്ചിട്ടും തൃശൂരിലെ വടക്കേചിറ സുന്ദരിയായില്ല. വിവിധ പദ്ധതി പ്രകാരം വടക്കേചിറയില്‍ നടപ്പിലാക്കേണ്ട ഒരു അടിസ്ഥാന സൌകര്യങ്ങളും അവിടെ നടപ്പിലാക്കിയില്ല. അതൊക്കെ നടപ്പിലാക്കിയോ എന്നുചോദിക്കാന്‍ കുളത്തിനുവേണ്ടി ആളുമുണ്ടായിരുന്നില്ല.

2012-നുശേഷം പിന്നെ സര്‍ക്കാരോ, ടൂറിസം വകുപ്പോ, ഉടമസ്ഥാവകാശമുണ്ടെന്ന് അഹങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ വടക്കേച്ചിറയെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്യാനെത്തുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരും വടക്കേചിറയെ കൈവിട്ടു. മാത്രമല്ല, ജല അതോറിറ്റി അധികൃതര്‍ ഈ പരിസരമാകെ കുഴിച്ചും വെട്ടിപ്പൊളിച്ചും വൃത്തികേടാക്കി. വടക്കേച്ചിറയെ സ്നേഹിക്കുന്ന കുറെ ചെറുപ്പക്കാരും നാട്ടുകാരുമാണ് പിന്നീട് കാലാകാലങ്ങളില്‍ വടക്കേച്ചിറയെ സംരക്ഷിച്ചുപോന്നത്. ഇപ്പോള്‍ വീണ്ടും വടക്കേച്ചിറ പായല്‍ വന്നുമൂടിക്കിടക്കുകയാണ്; ശുദ്ധിക്രിയക്ക്‌ വേണ്ടി ഈ ചിറ നല്ലവരായ ചെറുപ്പക്കാരെയും നാട്ടുകാരെയും കാത്ത് കിടക്കുകയാണ്.

വടക്കേച്ചിറയുടെ നല്ലകാലത്ത് ഇവിടെ ഒരുപാട് സന്ദര്‍ശകര്‍ വരാറുണ്ടായിരുന്നു. അവരുടെ സന്ദര്‍ശക കുറിപ്പുകളും ഇപ്പോഴും ഒരു പുരാവസ്തുപോലെ അധികൃതര്‍ സൂക്ഷിക്കുന്നുണ്ട്. ഈയ്യിടെയായി സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. എന്നാലും പഴയ കാലത്തെ ഓര്‍ത്തെടുക്കാന്‍ പ്രകൃതിയേയും കുളങ്ങളെയും സ്നേഹിക്കാന്‍ കഴിവുള്ള കുറച്ചുപേരെങ്കിലും ഇപ്പോഴും പായല്‍ മൂടിയ ഈ കുളക്കടവുകളില്‍ വന്നിരിക്കാറുണ്ട്. കുളത്തെ തടാകക്കരയായി ചിത്രീകരിച്ചുകൊണ്ട് ഇവിടെ പണിതീര്‍ത്ത രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങളും ആകാശത്തുനിന്ന് അവരുടെ തടാകം വീക്ഷിക്കുന്നുണ്ട്. എന്തായാലും ആ പഴയ കുളം ഇന്ന് ദൃശ്യമല്ല; ഓര്‍മ്മയാണ്, എങ്കില്‍കൂടി.

അവിടവിടെ പണ്ട് പണികഴിപ്പിച്ച പടിപ്പുരകളുടെയും സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടങ്ങളുടെയും പേടിപ്പിക്കുന്ന അസ്ഥിക്കൂടങ്ങള്‍ നമുക്ക് ഇവിടെ കാണാം. എന്നാലും പച്ചവിരിപ്പിട്ട ജലവിതാനത്തിനുമുകളില്‍ ഇന്നും ദേശാടനപക്ഷികള്‍ പറന്നും അകന്നും കലപില കൂട്ടുന്നുണ്ട്. പതിനഞ്ചോളം ഇനം ദേശാടനപക്ഷികള്‍ ഇവിടെ വന്നുപോകുന്നതായി പക്ഷിശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. അതൊന്നും കേള്‍ക്കാനോ കാണാനോ സര്‍ക്കാരിനോ ടൂറിസം വകുപ്പിനോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോ സമയവും സൌകര്യവുമില്ല. ഇവിടെ വന്നുപോകുന്ന ദേശാടനപക്ഷികള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പുകാലത്തെങ്കിലും ഭരണകൂടമോ രാഷ്ട്രീയ നേതൃത്തങ്ങളോ വടക്കേച്ചിറയുടെ സങ്കടങ്ങള്‍ പരിഗണിക്കുമായിരുന്നു.

Related posts

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം ; ശ്രീലങ്കന്‍ സ്വദേശിയായ യുവതി ദര്‍ശനം നടത്തി

അമേരിക്ക എണ്ണക്കുള്ള കയറ്റുമതി നിരോധനം പിന്‍വലിക്കുന്നു. ഗൾഫിന്‌ അപായമണി

subeditor

മനുഷ്യത്വം മരണത്തിനപ്പുറവും; സുബ്രഹ്മണ്യനു ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം

Sebastian Antony

ഷാനിയുടെ സന്ദർശന വിവാദം എം. സ്വാരാജിന്‍റെ നില തെറ്റിക്കുന്നു ; മണ്ഡലത്തിൽ വട്ട പൂജ്യം, അടച്ചിട്ട ഫ്ളാറ്റിൽ സ്വാകാര്യ കാര്യങ്ങളിൽ മുഴുകി കഴിയുന്ന സ്വരാജ് സ്വന്തം പാർട്ടിക്ക് തന്നെ മടിപ്പുളവാക്കിയെന്ന് വി.എസ് പക്ഷം

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതോ? നടന്‍ നല്‍കിയ പരാതിയിലെ വിവരങ്ങള്‍ ശരിവെച്ച് പൊലീസ്

ശബരിമല : ഭക്തരേ പിടിക്കാൻ സിനിമാ താരങ്ങളേ ഇറക്കുന്നു,പണം കുറഞ്ഞപ്പോൾ എന്തിനും തയ്യാറായി ദേവസ്വം

subeditor

പെണ്‍കുട്ടികളുടെ ശരീരവളര്‍ച്ചയ്ക്ക് ഹോര്‍മോണ്‍ കുത്തിവെപ്പ്‌ ; 25കാരി നടത്തുന്ന വേശ്യാലയം കണ്ടെത്തി

എല്ലാം പോലീസിന്റെ കൈയ്യിൽ ആയപ്പോൾ യൂണീഫോം ഉണങ്ങുന്നത് ശ്രീകോവിലിനു മുന്നിൽ, ബൂട്ടിട്ട് മാളികപുറത്ത്

subeditor

അവസാനവും നടിയുടെ വിവാഹം മുടക്കാൻ ശ്രമിച്ചു, പീഢിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടതും ദിലീപിന്റെ പേജുകളിലൂടെ ക്രൂരമായ അവഹേളനവും,

subeditor

ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകരെയും അപായപ്പെടുത്താന്‍ ഗൂഢനീക്കം

1971 ഡിസംബര്‍ മൂന്നിന് നടന്ന ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത മലയാളി ഫ്‌ളയിംഗ് ഓഫീസര്‍ കെ പി മുരളീധരന്‍ എവിടെ ?

റോബിന്‍ വടക്കുംചേരി രക്ഷപ്പെടാന്‍ അനുവദിക്കരുത്

subeditor

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനം വീണ്ടും അനിശ്ചിതത്വത്തിലെന്ന് സൂചന

18 ദിവസം കൊണ്ട് നൂറ് കോടി തട്ടി, വല വിരിച്ച് ബിറ്റ്‌കോയിന്‍

ന്യൂ യോർക്കിൽ നിന്നും കാണാതായ ബെറ്റി മാത്യുവിന്റെ മ്രുതദേഹം കണ്ടെത്തി

Sebastian Antony

നടി ആക്രമിക്കപ്പെട്ട കേസില്‍, അന്വേഷണസംഘത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദുരൂഹ”കഥാപാത്ര”ത്തെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

മൃതശരീരം കത്തിച്ചതും പുരയിടത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതും ഒറ്റയ്ക്കാണെന്ന വാദത്തില്‍ ഉറച്ച് ജയമോള്‍

മരണത്തിൽ ദുരൂഹത, ഹരികുമാറിനേ വിഷം കൊടുത്ത് കൊന്ന് കെട്ടി തൂക്കിയതോ? ദൈവം കൊടുത്ത് ശിക്ഷ എന്ന് സനലിന്റെ ബന്ധുക്കൾ

subeditor