വീട്ടമ്മ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത് കൊലപാതകം, മകന്റെ സുഹൃത്ത് പിടിയിൽ

ആലപ്പുഴ:വീട്ടമ്മ ജനാലയുടെ കമ്പിയിൽ തൂങ്ങി മരിച്ചു എന്നു കരുതിയ സഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകന്റെ കൂട്ടുകാരൻ പിടിയിലായി.കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയെ (48) 22നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജു (19) ആണു പിടിയിലായത്. അലമാരയിൽ നിന്നു പണം മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനലിൽ കെട്ടിത്തൂക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കാൻ മൃതദേഹത്തിലും വീടിന്റെ പരിസരത്തും മുളകുപൊടി വിതറിയതായും പൊലീസ് പറഞ്ഞു. 22നു രാത്രി ഏഴോടെയാണു കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കളുടെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.

Loading...