രണ്ട് പേരിൽ നിന്ന് 53 പേർക്ക് രോഗബാധ: കോഴിക്കോട് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

തിരുവനന്തപുരം: കോഴിക്കോട് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ജാരണ്ട് പേരിൽ നിന്ന് 53 പേർക്കാണ് തൂണേരിയിൽ കൊവിഡ് ബാധിച്ചത്. ഒരു സ്ത്രീക്കും പുരുഷനും ആയിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവർക്ക് എല്ലാം ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്. ഉപയോഗ ശൂന്യമായ മാസ്‌കുകളും കൈയുറകളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് അപകടമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.ഗ്രതാ പൂർണമായ പ്രതിരോധ നടപടികൾ തൂണേരിയിൽ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് രോഗമുക്തിയുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രത്യേക ആന്റിജൻ പരിശോധനയിൽ 47പേർക്കും നാദാപുരം ആശുപത്രിയിൽ നടന്ന പരിശോധനയിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കത്തിലൂടെ 3 പേർക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ സമ്പർക്ക കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

Loading...

ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13 ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ 52, 66, 28, 49, 40, 24, 41, 62, 32, 35, 22 വയസുള്ള തൂണേരി സ്വദേശിനികള്‍ക്കും 27, 50, 40, 60, 40, 36, 67, 71, 60, 19, 43, 33, 48, 37, 50, 19, 49, 18, 43, 49, 56, 63, 50, 65, 70 വയസുള്ള തൂണേരി സ്വദേശികള്‍ക്കും, തൂണേരി സ്വദേശികളായ നാല് വയസുള്ള പെണ്‍കുട്ടി, നാല് മാസം പ്രായമുള്ള ആണ്‍കുട്ടി, 6, 16 വയസുള്ള ആണ്‍കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാദാപുരം സ്വദേശികളായ 48, 18, 42,വയസ്സുള്ള പുരുഷന്‍മാര്‍, 40 വയസുള്ള നാദാപുരം സ്വദേശിനി,14 വയസ്സുള്ള ആണ്‍കുട്ടി നാദാപുരം സ്വദേശി, 21 വയസ്സുള്ള ചെക്യാട് സ്വദേശി, 47 വയസ്സുള്ള ചോറോട് സ്വദേശിനി എന്നിവര്‍ക്കും പ്രത്യേക ആന്റിജന്‍ പരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെ എന്‍ഐടി എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.