തുനിവ് മോഡൽ മോഷണം ; പ്രതിയെ കൈയ്യോടെ പിടികൂടി പോലീസ്

ചെന്നൈ: തുനിവ് സിനിമയിൽ ആകൃഷ്ടനായ 25-കാരൻ ബാങ്ക് കൊള്ളയടി ശ്രമത്തിനിടെ പിടിയിൽ. തമിഴ്നാട്ടിലാണ് സിനിമാ സ്റ്റെൽ മോഷണം നടന്നത്. ഖലീൽ റഹ്മാനെന്ന ആളാണ് പിടിയിലായത്. പ്രതി മുളക് പൊടി, കുരുമുളക് സ്പ്രേ, കത്തി എന്നിവ ഉപയോ​ഗിച്ചാണ് ബാങ്കിൽ മോഷണത്തിന് കയറിയത്. ദിണ്ടു​ഗഡിലെ തടിമുക്ക് ഇൻഡ്യൻ ഓവർസീസ് ബാങ്കിൽ ഇന്ന് രാവിലെയാണ് മോഷണ ശ്രമം ഉണ്ടായത്.

പ്രതി പ്ലാസ്റ്റിക് കവറിൽ കൊണ്ടു വന്ന മുളക് പൊടിയും, കുരുമുളക് സ്പ്രേയും ജീവനക്കാരുടെ മുഖത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ബാങ്ക് കൊള്ളയടിച്ച മുതലുമായി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജിവനക്കാർ പിടികൂടുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.

Loading...

സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അജിതിന്റെ ഏറ്റവും പുതിയ സിനിമയായ തുനിവ് കണ്ടതിന് ശേഷമാണ് പ്രതി ഇത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ചതെന്ന് പോലീസ് പ്രതികരിച്ചു.