തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ കേസ് തള്ളി, പാസ്‌പോര്‍ട്ട് തിരികെ നല്‍കി

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യു.എ.യിലെ അജ്മാന്‍ കോടതിയില്‍ നാസില്‍ അബ്ദുല്ല എന്ന മലായാളി നല്‍കിയ ക്രിമിനല്‍ കേസ് തള്ളി. വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതോടെ കണ്ടുകെട്ടിയ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി തിരിച്ചു നല്‍കി. തുഷാറിന് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തു. ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടികാട്ടിയാണ് കേസ് തള്ളിയത്.

സിവില്‍ കേസ് തുടരാനാണ് അജ്മാന്‍ കോടതിയുടെ നിര്‍ദേശം. വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് തള്ളിയത്. കേസിന് ആധാരമായ ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.
പരാതിക്കാരന് വേണമെങ്കില്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

ആഗസ്ത് 21ന് രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്ബ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു ആരോപണം.