രാഹുലിനെ നേരിടാന്‍ തുഷാര്‍ ; എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്ന് അമിത് ഷാ

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തുഷാര്‍ വെള്ളപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി അധ്യക്ഷന്‍ അമിത്ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ആര് വരണമെന്നതില്‍ അന്തിമ തീരുമാനം അമിത് ഷായുടേതാണെന്നും വയനാട്ടില്‍ ആദ്യം പ്രഖ്യാപിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് രാഹുല്‍ ഗാന്ധിയുമായി പോരാടാനാകില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകുമെന്നും വയനാട്ടില്‍ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണ് ബിഡിജെഎസ് എന്നും തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Loading...

അതേസമയം, രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ മുമ്ബ് പരന്നിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.