പോലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മര്‍ദ്ദനമേറ്റ് മരിച്ച സംഭവം, എസ് ഐ അടക്കം നാല് പേര്‍ അറസ്റ്റില്‍

തൂത്തുക്കുടി: തൂത്തുക്കുടി സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരെ കൂടി രണ്ട് പേരെ അറസ്റ്റ് ചെയ്തു. എസ് ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. ബുധനാഴ്ച രാത്രയില്‍ സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേശ്, ഹെഡ് കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവരെ സിബി സിഐഡി അറസ്റ്റ് ചെയ്തിരുന്നു.

അച്ഛനെയും മകനെയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ പോലീസിനെതിരേ കടുത്ത ആരോപണമായി ജുഡീഷല്‍ കമ്മീഷനു മുമ്ബാകെ വനിതാ കോണ്‍സ്റ്റബിള്‍ രേവതി ഹാജരായി. ഒരുരാത്രിമുഴുവന്‍ കൊടിയ പീഡനത്തിനാണ് ഇരുവരും ഇരയായത്. വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി ഹൈക്കോടതിക്കു കൈമാറുമെന്ന് ജുഡീഷല്‍ കമ്മിഷന്‍ അറിയിച്ചു.

Loading...

കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്. തിരുനല്‍വേലി ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.