തിരുപ്പതിയിലേക്ക് കാല്‍നടയാത്ര നടത്തിയവർക്ക് നേരെ പുലിയുടെ ആക്രമണം, നാല് വയസുകാരനെ കടിച്ചുകൊണ്ടു പോയി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിശാഖപ്പട്ടണം: തിരുപ്പതിയിലേക്ക് കാല്‍നടയാത്ര നടത്തിയ സംഘത്തിന് നേരെ പുലിയുടെ ആക്രമണം.
സംഘത്തിലുണ്ടായിരുന്ന നാല് വയസ്സുകാരനായ കൗശിക്കിനെ പുലി കടിച്ചുകൊണ്ടുപോയി. രക്ഷാ ഉദ്യോ​ഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച് ബഹളം വച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ആന്ധ്രാപ്രദേശിൽ തിരുപ്പതിക്ക് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഭക്ഷണം കഴിക്കാൻ വഴിയരികിൽ നിന്ന സംഘത്തിന് നേരെയെത്തിയ പുലി കുട്ടിയെ കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കൗശിക്കിന് ചെവിയുടെ പിന്നിലും കഴുത്തിന് പുലിയുടെ അപകരമാണത്തിൽ പരിക്കേറ്റു.

Loading...

വലിയൊരു ദുരന്തമായി മാറിയേക്കാമായിരുന്ന സംഭവമാണ് ആളുകളുടെയും സുരക്ഷാ ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായി പോയത്. പുലിയെക്കണ്ട് ഭയന്ന് പിന്നോട്ട് പോകാതെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്നിച്ചിറങ്ങിയതിനാലാണ് കുഞ്ഞിനെ രക്ഷിക്കാൻ ആയത്.