വിര്‍ജിനാണോയെന്ന് ചോദ്യത്തിന് നാണംകെട്ടവനേ അച്ഛനും അമ്മയും തന്നെ ഫോളോ ചെയ്യുന്നുണ്ടെന്ന് ടൈഗര്‍ ഷ്റോഫിന്റെ കിടിലന്‍ മറുപടി

Loading...

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൈഗര്‍ ഷെറോഫ്. ആക്ഷന്‍ രംഗങ്ങളിലെ കിടിലന്‍ പ്രകടനമാണ് ടൈഗറിനെ ആരാധകരുടെ ‘പുലിക്കുട്ടി’ ആക്കിയത്. ആക്ഷനോടൊപ്പം നൃത്തരംഗങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ടൈഗറിന് ആരാധകരും ഏറെയാണ്. അതിനിടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസം ഷെറോഫ് ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അതിനിടെ ഒരാള്‍ ചോദിച്ച ഒരു ചോദ്യം ഷോറോഫിന് ഒട്ടും രസിച്ചില്ല. ടൈഗര്‍ ഷ്‌റോഫ് വിര്‍ജിന്‍ ആണോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചോദിച്ചയാളെ നാണം കെട്ടവന്‍ എന്ന് വിളിച്ചായിരുന്നു ടൈഗര്‍ ഷ്‌റോഫിന്റെ മറുപടി.

Loading...

‘നാണം കെട്ടവനേ, എന്റെ അമ്മയും അച്ഛനും എന്നെ ഫോളോ ചെയ്യുന്നുണ്ട്.’ എന്നാണ് ആ ചോദ്യത്തിന് മറുപടിയായി ടൈഗര്‍ ഷെറോഫ് കുറിച്ചത്.