വധശിക്ഷയ്ക്ക് തയ്യാറെടുത്ത് തീഹാര്‍ ജയില്‍ ; നിര്‍ഭയ കേസ് പ്രതികള്‍ ഏകാന്ത തടവറയില്‍

ഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയില്‍ അധികൃതര്‍ മുന്നോട്ടു പോകുകയാണ്. പ്രതികളെ തിഹാര്‍ ജയിലിലെ ഏകാന്ത തടവറകളിലേക്ക് മാറ്റിക്കഴിഞ്ഞു.

വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് പ്രതികളുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും. ഡോക്ടര്‍മാരുടെ സംഘം ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. മാനസികപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

Loading...

നേരത്തെ തിഹാര്‍ ജയില്‍ അധികൃതര്‍ രേഖകള്‍ കൈമാറുന്നില്ലെന്ന് കാട്ടിയുള്ള പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. വിനയ് ശര്‍മ്മ ഈ മാസം ആദ്യം വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലായിരുന്നെന്നെന്നും ഇതിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്കുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷം ഘട്ടം ഘട്ടമായി നല്കിയതാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. ജയിലിലെ ആശുപത്രിയിലും ദീന്‍ദയാല്‍ ആശുപത്രിയിലും ചികിത്സയ്ക്കു കൊണ്ടു പോയെന്നും അഭിഭാഷകന്‍ പറഞ്ഞു.

പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച്‌ വിഷം നല്‍കിയതായി ആരോപണം. പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നും കാണിച്ച്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയില്‍ പറഞ്ഞു.

വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേ സമയം ദയാ ഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.

എന്നാല്‍ ഈ വാദം ജയില്‍ അധികൃതര്‍ നിഷേധിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും ഏതെങ്കിലം രേഖകള്‍ കൂടുതലായി ആവശ്യമാണെങ്കില്‍ അവ നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതിനിടയിലാണ് വിനയ് ശര്‍മയെ വിഷം കുത്തി വെച്ച്‌ കൊല്ലാന്‍ ശ്രമം നടന്നയായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. വിനയ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ മെഡിക്കല്‍ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.