ടിക് ടോക് ഡിലീറ്റ് ചെയ്യുമ്പോൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടവ

നിങ്ങളുടെ ഫോണിൽ നിന്നും ടിക് ടോക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തുവോ..ഇതാ ഈ നിർദ്ദേശങ്ങൾ അറിയുക. ഉടൻ മറ്റുള്ളവരിലേക്ക് എത്തിക്കുക. തെറ്റായ രീതിയിൽ ആരും ഈ ആപ്പ് ചാടി കയറി ഡ്ലീറ്റ് ചെയ്യരുത്. ആപ്പ് ഡ്ലീറ്റ് ചെയ്തിട്ട് ഒരു കാര്യവും ഇല്ല. നിങ്ങളുടെ അക്കൗണ്ടാണ്‌ ഡിലീറ്റ് ചെയ്യേണ്ടത്. അതിനു ശേഷമേ ആപ്പ് ഡ്ലീറ്റ് ചെയ്യാവൂ. കാരണം ആപ്പ് ഡ്ലീറ്റ് ചെയ്താൽ വലിയ അപകടം ഉണ്ടാകും. അക്കൗണ്ട് ചൈനീസ് കമ്പിനിയിൽ എന്നേക്കുമായി നിലനില്ക്കും. നിങ്ങളുടെ വീഡിയോയും സ്വകാര്യതയും എല്ലാം അവർ ഉപയോഗിക്കും. കാരനം ഒരിക്കൽ ഡ്ലീറ്റ് ചെയ്ത ആപ്പ് വീണ്ടും ഇപ്പോൾ ഡൗൾ ലോഡ് ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിൽ ആപ്പിളും ഗൂഗിളും ഇത് പിൻ വലിച്ചു. അതിനാൽ ആദ്യം അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷമേ ആപ്പ് ഡിലീറ്റ് ആക്കാവൂ. ഇനി നൂറു കണക്കിനാളുകൾ ചോദിച്ച മറ്റൊരു ചോദ്യത്തിനു കൂടി ഉത്തരം പറയാം. ഒരിക്കൽ അക്കൗണ്ട് ഡ്ലിറ്റ് ചെയ്തിട്ട് വീണ്ടും അത് താനേ വന്നിരിക്കുന്നു എന്നാണ്‌ പലരും പറയുന്നത്. ഇതിൽ കാര്യമുണ്ട്. ഇങ്ങിനെ സംഭവിക്കാം. കാരണം ഇതാണ്‌

 എന്നാൽ എല്ലാവരും ശ്രീദ്ധിക്കുക..നിങ്ങൾ ടിക്ക് ടോക്ക് അക്ക ണ്ട് ഡിലീറ്റ് ചെയ്താലും 30 ദിവസം എടുക്കും ഇത് നിങ്ങളേ വിട്ട് പോകാൻ. അക്കൗണ്ട് ഇല്ലാതാക്കുന്നതിനുള്ള അഭ്യർത്ഥന അയച്ചതിനുശേഷം ഡ്ലീറ്റ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ നിങ്ങൾ വീണ്ടും അത് പഴയ യൂസർ നെയുമും പാസ് വേഡും ഉപയോഗിച്ച് ഓപ്പൻ ചെയ്താൽ പോയ ആപ്പ് വീണ്ടും തിരികെ വരും. അതായത് ചുരുക്കി പറഞ്ഞാൽ ഈ ചൈനീസ് ആപ്പിൽ പല രഹസ്യങ്ങളും ഉണ്ട്. പെട്ടെന്ന് ഒന്നും ഈ സാധനം നിങ്ങളിൽ നിന്നും വിട്ട് പോകില്ല. 30 ദിവസം വേണം ഇതിനേ എന്നേക്കുമായി കൊലപ്പെടുത്താൽ എന്നു തന്നെ പറയാം. ഒരു പക്ഷേ ഈ വിവരം അധികം ആർക്കും അറിയില്ല.അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ പ്രൊഫൈൽ 30 ദിവസത്തേക്ക് നിർജ്ജീവമാക്കാനേ സാധിക്കൂ.അതായത് 30 ദിവസം അക്കൗണ്ട് നിർജ്ജീവമായിരിക്കും. 30 ദിവസവും നിങ്ങൾ ഇത് ലോഗിൻ ചെയ്തില്ല എങ്കിൽ മാത്രമേ 30 ഡിവസ ശേഷം ഇത് നിങ്ങളേ വിട്ട് പോകൂ. നിങ്ങൾ 30 ദിവസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ലോഗിൻ ചെയ്യുകയാണെങ്കിൽ അക്കൗണ്ട് വീണ്ടും സജീവമാകും.അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം? ടിക്ക് ടോക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നത് ലളിതവും നിസ്സംശയമായും എളുപ്പവുമാണ്. 

Loading...

ടിക്ക് ടോക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നതിനുള്ള നടപടികൾ
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ടിക്‌ടോക്ക് അപ്ലിക്കേഷൻ തുറക്കുക
നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ അപ്ലിക്കേഷൻ സ്ക്രീനിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
ഇപ്പോൾ, “എന്റെ അക്കൗണ്ട് മാനേജുചെയ്യുക” ഓപ്ഷനിൽ ടാപ്പുചെയ്യുക, തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് “എന്റെ അക്കൗണ്ട് ഇല്ലാതാക്കുക” ക്ലിക്കുചെയ്യുക.
“എന്റെ അക്കൗണ്ട് ഇല്ലാതാക്കുക” ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ അപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടുകയും തുടർന്ന് അക്കൗണ്ട് പേജ് ഇല്ലാതാക്കാൻ നിങ്ങളെ റീഡയറക്ട് ചെയ്യുകയും ചെയ്യും. തുടർന്ന് അക്കൗണ്ട് ഇല്ലാതാക്കുക ഓപ്ഷനിൽ ക്ലിക്കുചെയ്യുക, തുടർന്ന് “ഇല്ലാതാക്കുക എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക

ഇന്ത്യയിൽ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച, അതായത് 2020 ജൂൺ 29 ന് രാത്രി ആയിരുന്നു നിരോധിച്ചത്. തുടർന്ന് ഗൂഗിൾ, ആപ്പിൾ സ്റ്റോറുകളിൽ നിന്നും അവരും ഇത് നീക്കം ചെയ്തു.ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റകൾ ഇതുവരെ പോവുകയായിരുന്നു.ഡാറ്റ അനധികൃതമായി മോഷ്ടിച്ച് രഹസ്യമായി കൈമാറുന്നതിലൂടെ ആപ്ലിക്കേഷൻ കമ്പിനികൾ സഹസ്ര കോടികൾ ആണ്‌ ഉണ്ടാക്കിയയ്ത്. ആപ്പുകൾ എല്ലാം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ട് നിയന്ത്രണത്തിൽ കൂടിയും ആയിരുന്നു.ഇന്ത്യൻ ഗവൺമെന്റിന്റെ ഈ ധീരമായ നീക്കത്തെ പിന്തുണയ്ക്കുന്നതിനായി നിരവധി ഉപയോക്താക്കൾ അവരുടെ ടിക്ക് ടോക്ക് അക്കൗണ്ടുകൾ ഇല്ലാതാക്കാൻ തുടങ്ങി.