ടിക് ടോക് താരം അമ്പിളിയുടെ അശ്ലീല ചാറ്റുകള്‍ പുറത്ത്; നിരവധി പെണ്‍കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന് സൂചന

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി അറസ്റ്റിലായ ടിക്ക്‌ടോക്ക് താരം അമ്പിളിയെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാത്രികളില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ചാറ്റു ചെയ്യുന്നതും അശ്ലീല മെസ്സേജുകള്‍ അയക്കുന്നതും അമ്പിളി ശീലമാക്കിയിരുന്നു. സെന്റിമെന്റല്‍ വീഡിയോകളിലൂടെയാണ് അമ്പിളി ടിക്ടോക്കില്‍ ശ്രദ്ധ നേടിയത്.

പിന്നീട് പെണ്‍കുട്ടികളോട് സൗഹൃദം നടിച്ച് ചാറ്റ് ചെയ്യുക പതിവ് ആയിരുന്നു.വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ അമ്പിളി ചൂഷണം ചെയ്തത്. വയറു വേദനയെ തുടർന്ന് ആശുപത്രിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ കുറിച്ചു വിവരങ്ങൾ ലഭിച്ചത്.സംഭവം പുറത്തായതോടെ അമ്പിളി വിദേശത്തേക്ക് പോകാനായി ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പിടിയിലായത്.

Loading...