ടിക് ടോക് സുഹൃത്തായ 21 കാരനെ തിരഞ്ഞ് വേഷം മാറി 25കാരി വീട്ടമ്മ

പ്രണയത്തിന്റ പേരില്‍ വീട് വിട്ടിറങ്ങുന്ന വീട്ടമ്മമാരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുന്നവരുമായി പോകുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് തൃശൂരിലെ ചേലക്കരയില്‍ നിന്നും പുറത്തു വരുന്നത്. ടികി ടോക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവാവിനെ തേടി യുവതി എത്തി. ഒടുവില്‍ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

തട്ടിപ്പുകാരിയെന്ന് തെറ്റിദ്ധരിച്ച് യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ടിക് ടോക്ക് സുഹൃത്തിനെ തേടി തൊടുപുഴ സ്വദേശിനിയാണ് കാമുകനെ തിരഞ്ഞ് തൃശൂരിലെ ചേലക്കരയിലെത്തിയത്. ആരോഗ്യവകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേക്കെന്ന പേരിലാണ് യുവതി വീടുകള്‍ കയറി ഇറങ്ങിയത്. ഇവര്‍ പര്‍ദ ധരിച്ചിരുന്നു. കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ഒരാല്‍ ആശാ വര്‍ക്കറെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് സര്‍വേക്കായി ആളെ നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു.

Loading...

ഇതോടെ നാട്ടുകാര്‍ക്ക് സംശയമായി. ആളില്ലാത്ത വീടുകളില്‍ കയറി മോഷണമോ മറ്റോ നടത്താനാകാം യുവതിയെത്തിയത് എന്ന് നാട്ടുകാര്‍ സംശയിച്ചു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി. യുവതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിലാണ് കാമുകന്റെ വീട് തിരഞ്ഞിറങ്ങിയതെന്ന് യുവതി പറയുന്നത്. ഏകദേശ ധാരണ വെച്ച് വീട് കണ്ടുപിടിക്കാനായിരുന്നു യുവതിയുടെ ശ്രമം. വിവാഹബന്ധം വേര്‍പ്പെടുത്തി തനിച്ചുതാമസിക്കുകയാണ് യുവതി. ടിക് ടോക് വഴിയാണ് പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലാകുന്നത്.

അതേസമയം 21കാരനായ യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്നോട്ട് പോയതാണ് 25കാരിയായ യുവതി തേടിയെത്തിയതെന്നും വിവരമുണ്ട്. പ്രണയത്തില്‍നിന്നും പിന്മാറാന്‍ ശ്രമിച്ച കാമുകനെ നേരില്‍ കാണാന്‍ ആരോഗ്യ പ്രവര്‍ത്തകയുടെ റോളില്‍ വേഷം മാറി പര്‍ദ്ദ ധരിച്ചെത്തിയ യുവതിയെ സമീപത്തെ സ്ത്രീകളാണ് കുടുക്കിയത്. യുവതിയുമായുള്ള പ്രണയം മടുത്ത വിദ്യാര്‍ഥിയായ ഇരുപത്തൊന്നുകാരന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. മുമ്പ് സംസാരിച്ചപ്പോഴെല്ലാം യഥാര്‍ഥ പേര് മറച്ചുവച്ചാണ് യുവാവ് കാമുകിയോട് പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടിലെ വിളിപ്പേര് മറ്റൊന്നാണ്. ഇതറിയാതെ യുവതി പങ്ങാരപ്പള്ളിയിലെത്തുകയും ആരോഗ്യ പ്രവര്‍ത്തകയായി അഭിനയിച്ച വീടുകള്‍ കയറി ഇറങ്ങിയതെന്നാണ് വിവരം.

അതേസമയം സമാനമായ മറ്റൊരു സംഭവം ഉണ്ടായി. ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് കിട്ടിയത് നല്ല പണിയാണ്. സുഹൃത്തിനെയും കാത്ത് മണിക്കൂറുകളോളം പെണ്‍കുട്ടി റോഡരികില്‍ നിന്നു. ഒടുവില്‍ പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയിറങ്ങുകായായിരുന്നു.

ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടിയെ കൂടെ കൂട്ടാന്‍ സുഹൃത്ത് തയ്യാറായില്ല. തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസില്‍ കയറി പെണ്‍കുട്ടി മണിപ്പുഴയിലെത്തി. മണിക്കൂറുകളോളം ജംക്ഷനില്‍ തങ്ങിയ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറയുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി.

ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.