ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സോനിപത്ത്: ടിക് ടോക് താരത്തെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. സോനിപത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു. ടിക് ടോക്കില ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി.

അതേസമയം കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയല്‍ക്കാരന്‍ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു. ആരിഫ് ഏറെക്കാലമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട 26ന് ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ശിവാനി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ജൂണ്‍ 26നാണ് കൊലപാതകം. എന്നാല്‍, ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്. ശിവാനിയെ കൊല്ലപ്പെടുത്തിയതിന് ശേഷവും പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയച്ചിരുന്നതിനാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതിയത്.

Loading...

ആരിഫിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാര്യത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ വ്യക്തി കുടുംബത്തെ അറിയിക്കുകയായിരുന്നു. ബന്ധു പോയി നോക്കിയപ്പോഴാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.