വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ ഓണം, ഡാന്‍സും പാട്ടുമായി ഗായിക റിമി ടോമി

വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി മുക്ത. 2015-ലായിരുന്നു മുക്ത വിവാഹിതയായത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ റിമി ടോമിയും മുക്തയും ഒന്നിക്കുന്ന ഒരു നൃത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നസ്രിയ അഭിനയിച്ച തിരുമണം എന്നും നിക്കാഹ് എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണുക്കുള്‍ പൊത്തിവെയ്‌പ്പേന്‍’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇരുവരുടെയും നൃത്തം. നാലു വര്‍ഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വര്‍ഷത്തേതെന്നും മുക്ത ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. റിമി ടോമി വിവാഹ മോചിതയായ ശേഷം വന്ന ഓണം കൂടിയാണ് ഇത്.

Loading...