ഇതില്‍ പെട്ടിട്ടുണ്ടോയെന്ന് അമ്മ വരെ ചോദിച്ചു, വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച്‌ ടിനി ടോം

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസുമായി ബന്ധപ്പെടുത്തിയും കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയെല്ലാമുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരി നടന്‍ ടിനി ടോം. മുമ്ബ് സിഎഎ വിരുദ്ധ സമരത്തിന്റെ ഘട്ടത്തില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആണെന്ന തരത്തില്‍ വ്യാപകമായ സൈബര്‍ ആക്രമണത്തിന് ടിനി ടോം എതിരായിരുന്നു. ഒടുവില്‍ ടിനി മാപ്പു പറയേണ്ടി വന്നു.

ഇപ്പോഴും ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ടിനിക്കെതിരായ ദുസ്സൂചന നല്‍കി സൈബര്‍ ആക്രമണങ്ങളെ ഉണര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ച മിമിക്രി നടനും കുടുങ്ങുമെന്നായിരുന്നു ധര്‍മജന്‍ മൊഴിനല്‍കിയതിനു പിന്നാലെ സന്ദീപ് വാര്യര്‍ പോസ്റ്റ് ചെയ്തത്. മുമ്ബ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കൊച്ചിയിലെ നവ സിനിമക്കാര്‍ നികുതി അടയ്ക്കുന്നില്ലെന്നും താമസിയാതെ പിടിയിലാകുമെന്നും ഇദ്ദേഹം പറഞ്ഞതും വിവാദമായിരുന്നു.

Loading...

പ്രചാരണങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് ലൈവില്‍ എത്തിയ ടിനി ടോം വികാരവാനായാണ് സംസാരിച്ചത്. ഈ വിഷയത്തില്‍ ബന്ധമുണ്ടോയെന്ന് അമ്മ വരെ തന്നോട് കരഞ്ഞുകൊണ്ടു ചോദിച്ചു. കൊന്തയില്‍ പിടിച്ച്‌ സത്യമിട്ടിട്ടാണ് വരുന്നതെന്നും വിഡിയോയില്‍ ടിനി പറയുന്നു. ‘പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ‘ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്‌ആര്‍ടിസി യാത്രയായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്’ താരം വ്യക്തമാക്കി. .

‘ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ദൈവം കേള്‍ക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുന്‍പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂര്‍വമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.’ ടിനി ടോം കൂട്ടിച്ചേര്‍ത്തു. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് പറയുന്നത്. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാന്‍. പലതും ടാര്‍ഗറ്റ് വച്ചായിരുന്നു. ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും. ഒരു ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പച്ചത്തെറി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവര്‍ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവര്‍ക്ക് മനസ്സിലായിരുന്നു.

ഇപ്പോള്‍ വന്നിരിക്കുന്നത് ഞാന്‍ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്. ഈ വിഷയത്തില്‍ ഞാന്‍ നിയമപരമായി പരാതി കൊടുത്തിട്ടുണ്ട്. എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവര്‍ക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്.’