അഞ്ച് കോടി തള്ളല്ല, ‘അമ്മ’ സംഘടന കൊടുത്തത് അഞ്ച് കോടി 90 ലക്ഷം, എന്റെ അമ്മയെ പോലും ചിലര്‍ ചീത്ത വിളിച്ചു; ടിനി ടോം

കഴിഞ്ഞ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് അതിവേഗത്തില്‍ സഹായം എത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയ നടന്‍ ടിനി ടോമിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പരക്കെ ആക്രമണമായിരുന്നു നടന്നത്.

കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടിരൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും ടിനി ടോം. പറഞ്ഞിരുന്നു. അഞ്ച് കോടി അല്ല വെറും ലക്ഷങ്ങളാണ് അമ്മ നല്‍കിയതെന്ന് ചിലര്‍ വാദിച്ചു. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘അഞ്ച് കോടിയല്ല അമ്മ കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അഞ്ച് കോടി തള്ളിയതല്ല. അഞ്ച് കോടി 90 ലക്ഷമുണ്ട്. അതിന്റെ ബില്ലു കാര്യങ്ങളും അമ്മയുടെ സംഘാടകര്‍ അറിയിക്കും. അത് കണക്ക് പറഞ്ഞതല്ല. സഹജീവികള്‍ക്ക് വീടു കിട്ടണം. അത്രേയുള്ളു. കാരണം പ്രളയം അനുഭവിച്ച ഒരാളാണ് ഞാന്‍.

Loading...

അതിനാല്‍ തന്നെ എന്റെ സമയം നോക്കി ഞാനും സഹായിക്കുന്നുണ്ട്. പല രീതിയും ആള്‍ക്കാര്‍ പ്രതികരിച്ചു, കുഴപ്പമില്ല. ചിലര്‍ എന്റെ അമ്മയ്ക്ക് വരെ വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാലും കുഴപ്പമില്ല. ഞാനെന്റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും.’ ഫെയ്സ്ബുക്ക് ലൈവില്‍ ടിനി ടോം പറഞ്ഞു.

Gepostet von Tiny Tom am Dienstag, 20. August 2019