തിരുവനന്തപുരം. അമിതവേഗതയില്‍ വന്ന ടിപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് മാതാപിതാക്കള്‍ക്ക് ഒപ്പം സഞ്ചരിച്ച രണ്ടര വയസുകാരി മരിച്ചു. പാറശാലയ്ക്ക് സമീപം കാരാളി വളവിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച വെകുന്നേകരമാണ് അപകടം നടന്നത്.
കളിയിക്കാവിള ആര്‍സി സ്ട്രീറ്റ് സെന്റ് ആന്റണീസ് കോളനിയിലെ യഹോവ പോളിന്റെയും അശ്വനിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ യഹോവ പോളിനെയും അശ്വനിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം സമീപത്തുള്ള മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട കുടുംബത്തെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
ഗര്‍ഭിണിയായ അശ്വനി രക്ത പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ടിപ്പര്‍ ഒടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പരിക്കേറ്റ ടിപ്പറിലുണ്ടായിരുന്ന കിരണ്‍, ശിവകുമാര്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.